Current Date

Search
Close this search box.
Search
Close this search box.

മ്യാന്മര്‍ നേതാവ് ഓങ് സാന്‍ സൂകി രാജിവെക്കണമെന്ന് യു.എന്‍

ന്യൂയോര്‍ക്ക്: മ്യാന്മര്‍ നേതാവ് ഓങ് സാന്‍ സൂകി രാജിവെക്കണമായിരുന്നെന്ന് യു.എന്‍ ആവശ്യപ്പെട്ടു. യു.എന്‍ മനുഷ്യാവകാശ കമ്മിഷന്‍ മേധാവി സെയ്ദ് റഅദ് അല്‍ ഹുസൈന്‍ ആണ് റോഹിങ്ക്യന്‍ വിഷയത്തില്‍ മൗനം പാലിച്ച സൂകി രാജിവെക്കണമെന്ന ആവശ്യവുമായി മുന്നോട്ടു വന്നത്. കഴിഞ്ഞ വര്‍ഷം അവരുടെ രാജ്യത്തെ സൈന്യം റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരെ നടത്തിയ സൈനിക നടപടിയില്‍ യാതൊന്നും ചെയ്യാത്ത അവര്‍ ആഴത്തിലുള്ള ദു:ഖം രേഖപ്പെടുത്തുന്നു എന്ന് പറഞ്ഞ് ഇതില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.

അവര്‍ അലങ്കരിക്കുന്ന സ്ഥാനത്തിരുന്നു എന്തെങ്കിലും ചെയ്യേണ്ടിയിരുന്നു. എന്നാല്‍ അവര്‍ മൗനം പാലിക്കുകയാണ് ചെയ്തത്. ഇതിനും ഭേദം അവര്‍ രാജിവെക്കുകയായിരുന്നു. ഹുസൈന്‍ ബി.ബി.സിയോട് പറഞ്ഞു.

Related Articles