Current Date

Search
Close this search box.
Search
Close this search box.

ലിബിയയില്‍ സമാധാന സമ്മേളനത്തിന് ആഹ്വാനം ചെയ്ത് ആഫ്രിക്കന്‍ യൂണിയന്‍

ട്രിപ്പോളി: ലിബിയയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ആഫ്രിക്കന്‍ യൂണിയന്‍ മുന്‍കൈയെടുക്കുന്നു. ഇതിനായി ജൂലൈയില്‍ ആഗോള സമാധാന സമ്മേളനം സംഘടിപ്പിക്കാനൊരുങ്ങുകയാണ് ആഫ്രിക്കന്‍ യൂണിയന്‍. ഒക്ടോബറില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് സമാധാനം പുന:സ്ഥാപിക്കാനുള്ള ശ്രമമാണ് യൂണിയന്‍ നടത്തുന്നതെന്ന് ചൊവ്വാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു.

ജൂലൈ ആദ്യ പകുതിയോടെ യു.എന്നുമായി സഹകരിത്താകും അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുക എന്നും 55 അംഗ കമ്മിറ്റി അറിയിച്ചു. ഈ ആവശ്യം ആഫ്രിക്കന്‍ യൂണിയന്‍ യു.എന്നിനെയും ലിബിയന്‍ ഭരണകൂടത്തെയും അറിയിച്ചിട്ടുണ്ട്. 2011ല്‍ മുഅമ്മര്‍ ഗദ്ദാഫിയുടെ ഭരണകൂടത്തെ അട്ടിമറിച്ചതോടെയാണഅ ലിബിയയില്‍ രാഷ്ട്രീയ പ്രതിസന്ധിയും സംഘര്‍ഷവും രൂക്ഷമായത്.

നിലവില്‍ ട്രിപ്പോളി ആസ്ഥാനമായി യു.എന്നിന്റെ അംഗീകാരമുള്ള ഭരണകൂടവും മറ്റൊന്ന് രാജ്യത്തെ കിഴക്കന്‍ നഗരമായ തൊബ്‌റൂക് ആസ്ഥാനമായ ഭരണകൂടവുമാണുള്ളത്. രാജ്യത്ത് അധികാരവും സമ്പത്തും പിടിച്ചെടുക്കാന്‍ വേണ്ടി ആയുധമേന്തിയ നിരവധി സൈനിക സംഘമാണ് മത്സരിക്കുന്നത്.

Related Articles