Current Date

Search
Close this search box.
Search
Close this search box.

റുഷ്ദിക്കെതിരായ ആക്രമണം; പ്രതികരിക്കാനില്ലെന്ന് ഹിസ്ബുല്ല

വാഷിങ്ടണ്‍: എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയെ കുത്തി പരിക്കേല്‍പിച്ചതില്‍ തങ്ങള്‍ക്ക് കൂടുതല്‍ വിവരങ്ങളറിയില്ലെന്ന് ഹിസ്ബുല്ല. ഇവ്വിഷയകമായി ഞങ്ങള്‍ക്കൊന്നും അറിയില്ല. അതിനാല്‍, ഞങ്ങള്‍ പ്രതികരിക്കുന്നില്ലെന്ന് ഇറാന്‍ പിന്തുണയുള്ള ലബനാന്‍ സായുധ വിഭാഗമായ ഹിസ്ബുല്ല അധികൃതര്‍ അറിയിച്ചതായി റോയിറ്റേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

1988ല്‍, ‘ദ സാത്താനിക് വേഴസസ്’ എന്ന പുസ്തകം എഴുതിയ സല്‍മാന്‍ റുഷ്ദിയെ ദൈവനിന്ദയുടെ പേരില്‍ കൊല്ലാന്‍ ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുല്ല റൂഹുല്ല ഖാംനഈ ആഹ്വാനം ചെയ്തിരുന്നു. റുഷ്ദിയെ കൊലപ്പെടുത്തുന്നവര്‍ക്ക് മൂന്ന് മില്യണ്‍ ഡോളര്‍ പാരിതോഷികം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.

കൊലപാതകം നടത്തിയതായി സംശയിക്കുന്ന 24കാരനായ ഹാദി മാതാറിനെ ന്യൂജേഴ്‌സിയില്‍ വെച്ച് ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമത്തിനും ആക്കമണത്തിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ദക്ഷിണ ലബനാന്‍ നഗരമായ യാറൂണില്‍ നിന്നുള്ളവരാണ് മാതാറിന്റെ കുടുംബം. കുടുംബം യു.എസിലേക്ക് കൂടിയേറുകയും മാതര്‍ അവിടെയാണ് ജനിച്ചുവളര്‍ന്നതെന്നും യാറൂണ്‍ മേയര്‍ അലി തുഹ്ഫ പറഞ്ഞു. മാതറിനോ കുടുംബത്തിനോ ഹിസ്ബുല്ലയുമായി ബന്ധുമണ്ടോയെന്ന് അറിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുത്തേറ്റ 75കാരനായ റുഷ്ദിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വെള്ളിയാഴ്ച വൈകുന്നേരം ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തു. കരളിന് സാരമായി പരിക്കേറ്റ റുഷ്ദിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതായി അദ്ദേഹത്തിന്റെ ഏജന്റ് ആന്‍ഡ്രൂ വൈലി പറഞ്ഞു. ഇറാന്‍ സര്‍ക്കാര്‍ ആക്രമണത്തെ കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles