പാരിസ്: മുസ്‌ലിം വിദ്വേഷത്തിനെതിരെ പോരാടാന്‍ ആഹ്വാനം ചെയ്ത് വിഡിയോ പങ്കുവെച്ച യൂറോപ്യന്‍ കമ്മീഷന്‍ കോഡിനേറ്റര്‍ മരിയോണ്‍ ലാലിസിനെതിരെ വിമര്‍ശനം. അന്താരാഷ്ട്ര ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനത്തോടനുബന്ധിച്ച് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ അറബി ഭാഷയില്‍ പങ്കുവെച്ച വിഡിയോ ക്ലിപ്പിനെതിരെയാണ് ഫ്രഞ്ച് രാഷ്ട്രീയ പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും രംഗത്തുവന്നിരിക്കുന്നത്. മുസ്‌ലിംകള്‍ക്കെതിരായ അക്രമവും വിദ്വേഷവും യൂറോപ്യന്‍ യൂണിയന്റെ മൂല്യങ്ങളുമായി ഒത്തുപോകുന്നില്ലെന്ന് മരിയോണ്‍ ലാലിസ് പറഞ്ഞു.
അക്രമ-പ്രകോപന പ്രവര്‍ത്തനങ്ങള്‍ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ മത ന്യൂനപക്ഷമായ മുസ്‌ലിം സമൂഹത്തിന് യൂറോപ്യന്‍ യൂണിയനില്‍ അരക്ഷിതബോധം സൃഷ്ടിക്കും. ഇന്ന് യൂറോപില്‍, മുസ്‌ലിം സ്ത്രീകള്‍ നേരിടുന്ന വിവേചനവും പീഡനവും എനിക്ക് നന്നായി അറിയാം. ഇത് ഇവിടെയുള്ള മറ്റ് ചില സമൂഹത്തിന് നേരെയുമുണ്ട്. യൂറോപ്യന്‍ സിവില്‍ സൊസൈറ്റി സംഘടനകളുടെ സഹായത്തോടെ ഞാന്‍ വിശ്രമില്ലാതെ പ്രവര്‍ത്തിക്കും -മരിയോണ്‍ കൂട്ടിച്ചേര്‍ത്തു. മുസ്‌ലിം സമൂഹത്തിനെതിരെ നടക്കുന്ന വിവേചനങ്ങള്‍ക്കും വിദ്വേഷത്തിനുമെതിരെ നിഷ്പക്ഷമായ വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ടെന്നും അവര്‍ വിഡിയോയില്‍ പറഞ്ഞു.
علينا ان نكافح الكراهية ضد المسلمين والتمييز في كل يوم من أيام السنة. يجب أن نكافح جميع أشكال العنف والكراهية ضد الضحايا من جميع الأديان والمعتقدات. @EU_Justice @EU_Commission @EUinArabic pic.twitter.com/zULSUik23i
— Marion Lalisse ماريون لاليس (@MarionLalisse) March 14, 2023
യൂറോപ്യന്‍ യൂണിയന്‍ മോശമായ അവസ്ഥയില്‍ നിന്ന് കൂടുതല്‍ മോശമായികൊണ്ടിരിക്കുകയാണ്. യൂണിയനിലെ അംഗീകൃത ഭാഷയല്ലാതിരിന്നിട്ടും, അറബിയില്‍ വിഡിയോ പങ്കുവെച്ചത് അതിന്റെ തെളിവാണെന്ന് റെസ്‌റ്റോറേഷന്‍ ഫ്രാന്‍സ് (Restoration in France) പാര്‍ട്ടിയുടെ നേതാവ് ദാമിയന്‍ റിയോ വിമര്‍ശിച്ചു. യൂറോപ്യന്‍ യൂണിയനിലെ ഔദ്യോഗിക ഭാഷയായി അറബി മാറിയത് തനിക്കറിയില്ലായിരുന്നുവെന്ന് യൂറോപ്യന്‍ പ്രതിനിധി മത്തില്‍ഡെ ആന്‍ഡ്രൂട്ട് ട്വിറ്ററില്‍ കുറിച്ചു.
📱 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL