Current Date

Search
Close this search box.
Search
Close this search box.

ചൈന ഉയ്ഗൂർ ജനതയോട് ചെയ്യുന്ന ക്രൂരതകൾ

ചൈനീസ് സർക്കാർ രാജ്യത്തെ ഉയ്ഗൂർ ജനതയോട് അവരുടെ മത വിശ്വാസത്തിന്റെ പേരിൽ ചെയ്യുന്ന ക്രൂരതകൾ ലോകത്താകമാനം ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. ഉയ്ഗൂർ മുസ്ലിംകളും റോഹിങ്ക്യൻസിനെയും ഫലസ്തീനികളെയും  പോലെ ക്രൂരമായ മനുഷ്യാവകാശ വെല്ലുവിളികൾക്കക് വിധേയമാണന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ജർമ്മനിയിലെ നാസി ഭരണ കാലത്ത് ഹിറ്റ്ലർ ജൂതന്മാർക്ക് തയ്യാർ ചെയ്തിരുന്ന കോൺസൻട്രേഷൻ ക്യാമ്പുകൾക്ക് സമാനമായുള്ള ക്യാമ്പുകളാണ് ചൈനീസ് സർക്കാർ തങ്ങളുടെ രാജ്യത്തെ ഉയ്ഗൂർ മുസ്ലിംകൾക്ക് വേണ്ടി ഒരുക്കി വെച്ചിട്ടുള്ളത് . സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി വാദിക്കുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടം ഒരു മത വിഭാഗത്തെ തിരഞ്ഞുപിടിച്ച് അക്രമിക്കുന്നതിലൂടെ കമ്മ്യൂണിസ്റ്റ് പ്രത്യശാസ്ത്രത്തിന്റെ സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അതിർവരമ്പുകൾ എന്താണെന്ന് ലോക ജനതക്ക് കാണിക്കുകയാണ് .

ഉയ്ഗൂർ ക്യാംപയിൻ സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ റുഷൻ അബ്ബാസ് യുകെ ആസ്ഥാനമായുള്ള ഏഷ്യൻ ലൈറ്റ് ഇന്റർനാഷണലിന് നൽകിയ പ്രത്യേക റിപ്പോർട്ടിൽ ചൈനീസ് സർക്കാർ ഉയ്ഗൂർ ജനതയോട് ചെയ്യുന്ന ക്രൂര കൃത്യങ്ങൾ വിവരിക്കുന്നുണ്ട്. ചൈനയിലുടനീളമുള്ള ഫാക്ടറികളിൽ ഉയ്ഗൂറുകളെ അടിമകളെ  പോലെ പണിയെടുപ്പിക്കുന്നുണ്ടെന്നും ഇതിനെ ചൈനീസ് സർക്കാർ സാധൂകരിക്കുകയുമാണെന്നും അബ്ബാസ് ചൂണ്ടിക്കാണിക്കുന്നുണ്ട് .’ലോകത്തിലെ വിവിധ മാർക്കറ്റുകളിൽ കച്ചവടം ചെയ്യപ്പെടുന്ന പരുത്തിയുടെ വില യഥാർത്ഥത്തിൽ അവയ്ക്ക് മുകളിൽ സൂചിപ്പിച്ചതിനേക്കാൾ എത്രയോ കൂടുതലാണ്. കാരണം  അതിൻറെയെല്ലാം  പിന്നിൽ വലിയ വംശഹത്യയുടെ കഥകൾ ഇഴ ചേർന്നു കിടക്കുന്നുണ്ട് . ഉയ്ഗൂർ ജനതയുടെ രക്തം, വിയർപ്പ്, കണ്ണുനീർ, മരണം എന്നിവ…’ -റുഷൻ അബ്ബാസ് കൂട്ടിച്ചേർത്തു .

ഈ വര്ഷം സെപ്റ്റംബർ റുഷന്റെ സഹോദരിയായ ഡോ. ഗുൽഷൻ അബ്ബാസിനെ ചൈനീസ് സർക്കാർ തട്ടിക്കൊണ്ടു പോയിട്ട് രണ്ട് വർഷമായിരിക്കുന്നു .അമേരിക്കയിലെ റുഷന്റെ ആക്ടിവിസമാണ് അദ്ദേഹത്തിന്റെ സഹോദരിയെ ചൈനീസ് ഭരണകൂടം പിടിച്ചു കൊണ്ട് പോകാൻ കാരണമാക്കിയത് .ആഗോള തലത്തിൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ഒരു കമ്പനിയുടെ തൊഴിൽ കേന്ദ്രത്തിൽ നിർബന്ധിതയായി അവളെ പാർപ്പിച്ചിരിക്കുകയാണ് .

‘യൂ എസ് സർക്കാരും ജനങ്ങളും രാജ്യത്തെ കമ്പനികളെ 2022 ൽ നടക്കുന്ന ബെയ്ജിങ് ഒളിമ്പിക്സിന് പിന്തുണ നൽകുന്നത് ഈ വംശഹത്യക്ക് ചൈനീസ് സർക്കാരിനോടോപ്പം കാഴ്ചക്കാരാകുന്നത് പോലെയാണ് .അതിൽ നിന്നും അവർ പിന്മാറാൻ തയ്യാറാകണം.അത് ഒളിമ്പിക്സിന് സ്പോൺസർഷിപ്പ് നൽകുന്ന ആഗോള കമ്പിനികളെ മാറിചിന്തിക്കാൻ കാരണമാക്കിയേക്കാം .’ എന്നദ്ദേഹം റിപ്പോർട്ടിലൂടെ അഭിപ്രായപ്പെടുന്നു.

ബീജിംഗ് വിന്റർ ഒളിമ്പിക്സിനോടൊപ്പം മുന്നോട്ട് പോകുന്നത് വംശഹത്യക്ക് സഹായകരമാകുന്ന പ്രവർത്തിയാകുമെന്ന് ഐഒസി അംഗീകരിക്കണമെന്ന് അദ്ദേഹം റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട് .എന്നാൽ “ഗെയിംസിന്റെ പശ്ചാത്തലത്തിൽ ഒളിമ്പിക് ചാർട്ടറിന്റെ തത്ത്വങ്ങൾ മാനിക്കപ്പെടുമെന്ന്” ചൈനീസ് സർക്കാർ അധികാരികളിൽ നിന്ന് ഉറപ്പ് ലഭിച്ചതായാണ് ഐ‌ഒസി അവകാശപ്പെടുന്നത്.1936 ൽ ജർമ്മനിയിൽ ഹോളോകോസ്റ്റ് കൂട്ടക്കൊല ഹിറ്റ്ലർ നടത്തുമ്പോൾ അരങ്ങേറിയ മ്യൂണിച്ച് ഒളിമ്പിക്സിന്റെ മറ്റൊരു പതിപ്പാകും 2022 ലെ ബീജിംഗ് ഒളിമ്പിക്‌സെന്നും അദ്ദേഹം തന്റെ റിപ്പോർട്ടിലൂടെ അഭിപ്രായപ്പെടുന്നുണ്ട്.

Related Articles