Current Date

Search
Close this search box.
Search
Close this search box.

ഉര്‍ദുഗാന്റെ ക്ഷണം സ്വീകരിച്ച് അള്‍ജീരിയന്‍ പ്രസിഡന്റ് തുര്‍ക്കിയിലെത്തി

അങ്കാറ: പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ ക്ഷണം സ്വീകരിച്ച് അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍ മജീദ് തബൗന്‍ ഞായറാഴ്ച തുര്‍ക്കിയിലെത്തി. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി തുര്‍ക്കിയിലെത്തിയ പ്രസിഡന്റ് തബൗന്‍ ഉര്‍ദുഗാനുമായി കൂടിക്കാഴ്ച നടത്തും. ഇരുരാഷ്ട്രങ്ങള്‍ക്കിടയിലെ ഉഭയകക്ഷി ബന്ധവും, പൊതുതാല്‍പര്യമുള്ള അന്താരാഷ്ട്ര, പ്രാദേശിക വിഷയങ്ങള്‍ക്ക് പുറമെ സഹോദര ജനതയുടെ താല്‍പര്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് സഹായകരമാകുന്ന വിധത്തില്‍ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും പ്രമേയമാക്കി ചര്‍ച്ച നടത്തുമെന്ന് അള്‍ജീരിയന്‍ പ്രസിഡന്‍സി അറിയിച്ചു.

ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ഉന്നതതല സഹകരണ കൗണ്‍സിലിന്റെ ആദ്യ യോഗത്തില്‍ തിങ്കളാഴ്ച ഉര്‍ദുഗാനും തബൗനും അധ്യക്ഷനാകുമെന്ന് തുര്‍ക്കി പ്രസിഡന്‍സി അറിയിച്ചു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles