Current Date

Search
Close this search box.
Search
Close this search box.

ലിബിയ: ആഭ്യന്തര മന്ത്രിക്ക് നേരെ വധശ്രമം

ട്രിപളി: ലിബിയന്‍ ആഭ്യന്തര മന്ത്രിയുടെ കാറിനെ നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ദേശീയ ഓയില്‍ കോര്‍പറേഷന്‍ ചെയര്‍മാനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഞായറാഴ്ച ട്രിപളിയിലേക്ക് യാത്ര തിരിച്ച ആഭ്യന്തര മന്ത്രി ഫത്ഹി ബാഷാഗയുടെ കാറിനെ നേരെയാണ് അജ്ഞാതര്‍ വെടിയുതിര്‍ത്തത്. അന്താരാഷ്ട്ര അംഗീകൃത ദേശീയ ഐക്യ സര്‍ക്കാറാണ് (ജി.എന്‍.എ) ട്രിപളിയില്‍ ഭരണം കെെയാളുന്നത്.

58കാരനായ ബാഷാഗ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. അക്രമികളില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റു രണ്ടു പേര്‍ അറസ്റ്റിലാവുകയും ചെയ്തതായി വൃത്തങ്ങള്‍ അറിയിച്ചു. മിലീഷ്യകളെ നിരായുധീകരിക്കുന്നതിന് പദ്ധതി തയാറാക്കിയ ആഭ്യന്തരമന്ത്രി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഇത് വിവധ സായുധ വിഭാഗങ്ങളെ ചൊടിപ്പിച്ചിരുന്നു.

Related Articles