Current Date

Search
Close this search box.
Search
Close this search box.

അസം: ജയിലുകളില്‍ 49 ശതമാനവും വിചാരണതടവുകാരായ മുസ്ലിംകള്‍

ഗുവാഹതി: ഇന്ത്യയിലെ ജയില്‍ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, 2021ല്‍ അസം ജയിലുകളില്‍ കഴിയുന്നതില്‍ 61% കുറ്റവാളികളില്‍ 49% വിചാരണ തടവുകാരായി കഴിയുന്ന മുസ്ലീംകളെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ മുസ്ലിം ജനസംഖ്യ 34% ആണ്.

ഭരണഘടനാപരമായി മുസ്ലിംകള്‍ക്ക് പരിരക്ഷകള്‍ ഉണ്ടായിരുന്നിട്ടും, സംസ്ഥാനത്തെ മുസ്ലീങ്ങള്‍ മുന്‍വിധിയും അസഹിഷ്ണുതയും അക്രമവും അനുഭവിക്കുന്നതായാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ മുസ്ലീങ്ങള്‍ക്കെതിരായി ഇടക്കിടെ വാചാടോപപരമായ ആക്രമണങ്ങള്‍ കൊണ്ട് പേരുകേട്ടയാളാണെന്നതും ശ്രദ്ധേയമാണ്.

ശര്‍മ്മ അധികാരമേറ്റ ശേഷം അസമില്‍ 161 പോലീസ് നടപടികളാണുണ്ടായത്. അതില്‍ 51 പേര്‍ കൊല്ലപ്പെടുകയും 139 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവരില്‍ 22 മുസ്ലീങ്ങളെങ്കിലും ഉള്‍പ്പെടുന്നുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2021ല്‍ ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്നവരില്‍ 30% മുസ്ലീങ്ങളാണ്. 2011 ലെ കണക്കനുസരിച്ച്, രാജ്യത്തെ മുസ്ലീം ജനസംഖ്യ 14.2 ശതമാനം മാത്രമാണ്.

Related Articles