Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യ സ്വന്തം പൗരന്മാരെ പുറംതള്ളരുത്: സോളിഡാരിറ്റി

കോഴിക്കോട്: എന്‍.ആര്‍.സിയുടെ അവസാന ലിസ്റ്റ് വന്നതോടെ പുറത്താകുന്ന 19 ലക്ഷം ആളുകള്‍ ഇന്ത്യന്‍ പൗരന്മാരാണെന്നും ഇന്ത്യ സ്വന്തം പൗരന്മാരെ പുറംതള്ളരുതെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള. രാജ്യത്ത് ദേശസുരക്ഷയുടെയും ദേശീയതയുടെയും പേരില്‍ പൗരാവകാശങ്ങള്‍ ഹനിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിന് പുറമെ വംശീയവും മറ്റുമായ വേര്‍ത്തിരിവുകള്‍ പരന്മാര്‍ക്കിടയില്‍ ശക്തിപ്പെടുകയും അതിന് ഭരണകൂടംതന്നെ കുടപിടിക്കുകയും ചെയ്യുന്നു. വര്‍ഷങ്ങളോളം അയല്‍വാസികളായി കഴിഞ്ഞവരെ പരസ്പരം തെറ്റിക്കാനും ശത്രുക്കളാക്കാനും ആധികാരികളുടെ പിന്തുണയോടെ നടക്കുന്ന വിദ്വേഷ പ്രചരണങ്ങളിലൂടെ സംഘ് ശക്തികള്‍ക്ക് സാധിക്കുന്നുണ്ട്. അതിന്റെ മികച്ച ഉദാഹരണമാണ് വംശ-ഭാഷാ വ്യത്യാസങ്ങളുടെ പേരില്‍ അസമില്‍ പുറത്താക്കപ്പെടാനിരിക്കുന്നവര്‍.

രാജ്യത്ത് ആള്‍കൂട്ടകൊലകള്‍, ഗോരക്ഷാ അക്രമങ്ങള്‍, കെട്ടിച്ചമച്ച കേസുകള്‍ പോലുള്ള മാര്‍ഗങ്ങളിലൂടെ നടപ്പാക്കപ്പെടുന്ന ആസൂത്രിത വംശീയ ഉന്മൂലനത്തിന് പുതിയ വഴി കൂടിയാണ് എന്‍.ആര്‍.സി തുറക്കുന്നത്. ഇപ്പോള്‍ വിദേശികളായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നവരില്‍ ബംഗ്ലാ സംസാരിക്കുന്ന വിവിധ മതക്കാരുണ്ട്. എന്നാല്‍ പൗരത്ത രജിസ്റ്ററിനൊപ്പം മുസ്ലീംകളല്ലാത്ത വിദേശി അഭയാര്‍ഥികളെ ഇന്ത്യന്‍ പൗരന്മാരായി അംഗീകരിക്കാനുള്ള ദേശീയ പൗരത്തഭേദഗതി ബില്ലുകൂടി ചേരുമ്പോള്‍ കൃത്യമായ മുസ്ലിം വംശീയ ഉന്മൂലനത്തിനാണ് വഴിതുറക്കുക. അതിനാല്‍ പരന്മാരെ പുറത്താക്കുനുള്ള തീരുമാനത്തിനെതിരെ ശക്തമായ പ്രതിരോധം ഉയര്‍ന്നു വരണമെന്നും നഹാസ് മാള ആവശ്യപ്പെട്ടു.

Related Articles