Current Date

Search
Close this search box.
Search
Close this search box.

അസം പൗരത്വ പട്ടിക: അന്തിമ ലിസ്റ്റില്‍ നിന്ന് 19 ലക്ഷം പേര്‍ പുറത്ത്

ഗുവാഹത്തി: അസം പൗരത്വ പട്ടികയുടെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 19 ലക്ഷത്തിലധികം പേര്‍ പട്ടികയില്‍ നിന്നും പുറത്താണ്. 3 കോടി 11 ലക്ഷം പേര്‍ അന്തിമ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഓണ്‍ലൈനായും ഓഫ്‌ലൈനായും ഇന്ന് മുതല്‍ പട്ടിക പരിശോധിക്കാം. വര്‍ഷങ്ങളായി അസമില്‍ സ്ഥിരതാമസമാക്കിയ 19,06,657 പേരാണ് പട്ടികയില്‍ നിന്നും പുറത്തായിരിക്കുന്നത്. ഇന്ത്യന്‍ പൗരന്മാരാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടവരാണ് ഇവരെന്നാണ് അധികൃതര്‍ പറയുന്നത്. പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് അപ്പീല്‍ നല്‍കാന്‍ നാലു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

ഇന്ന് രാവിലെയാണ് അസം സര്‍ക്കാര്‍ വൃത്തങ്ങള്‍ പട്ടിക പുറത്തു വിട്ടത്. ഇതിനു പിന്നാലെ എന്‍.ആര്‍.സിയുടെ വെബ്‌സൈറ്റിലേക്ക് ആളുകള്‍ ഒഴുകിയതോടെ വെബ്‌സൈറ്റ് തകരാറിലായി.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ പുറത്തുവിട്ട കരട് പട്ടികയില്‍ നിന്ന് 40.37 ലക്ഷം പേര്‍ പുറത്തായിരുന്നു. പിന്നീട്1.02 ലക്ഷം പേരെ കൂടി പുറത്താക്കിയിരുന്നു.

ഇപ്പോള്‍ പുറത്തുവിട്ട പട്ടികയില്‍ സംതൃപ്തരാകാത്തവര്‍ക്ക് ഫോറിന്‍ ട്രൈബ്യൂണലില്‍ അപ്പീല്‍ നല്‍കാമെന്ന് എന്‍.ആര്‍.സി സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ പ്രതീക് ഹജേല പറഞ്ഞു.

Related Articles