Current Date

Search
Close this search box.
Search
Close this search box.

ഉച്ചഭക്ഷണത്തിന് ബീഫ് കൊണ്ടുപോയതിന് അധ്യാപികക്കെതിരെ കേസ്

ദിസ്പൂര്‍: ഉച്ചഭക്ഷണത്തിന് കഴിക്കാന്‍ സ്‌കൂളിലേക്ക് ബീഫ് കൊണ്ടുപോയതിന് സ്‌കൂളിലെ പ്രധാന അധ്യാപികക്കെതിരെ കേസ്. അസമിലെ ഗോല്‍പാറ ജില്ലയിലെ ലാഖിപൂര്‍ സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാനാധ്യാപകയാണ് ഭക്ഷണത്തിന്റെ കൂടെ കഴിക്കാന്‍ ബീഫ് കൊണ്ടുപോയത.് തുടര്‍ന്ന് സ്‌കൂളിലെ മറ്റു ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ പൊലിസ് കേസെടുക്കുകയായിരുന്നു.

56കാരിയായ അധ്യാപികയെ പൊലിസ് സ്‌കൂളിലെത്തി കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യാനായി സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു. പിന്നീട് അധ്യാപികയെ ഗോല്‍പാറ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയതിന് ശേഷം റിമാന്‍ഡ് ചെയ്തു.

അധ്യാപിക സ്‌കൂളിലേക്ക് പോത്തിറച്ചി കൊണ്ടുവന്നെന്നും ഉച്ചഭക്ഷണത്തിന് വിളമ്പാന്‍ തന്നോട് ആവശ്യപ്പെട്ടുമെന്നാണ് സ്‌കൂളിലെ ഓഫീസ് ജീവനക്കാരി നല്‍കിയ പരാതിയില്‍ പറയുന്നത്.

അസമില്‍ ഗോമാംസം വിരോധിച്ചിട്ടില്ല. എന്നാല്‍ ചില പ്രദേശങ്ങളില്‍ ഭൂരിപക്ഷം പേരും ഗോമാംസം കഴിക്കാത്തവരാണ്. അതിനാല്‍ അവരുടെ ഇഷ്ടമനുസരിച്ചാണ് അവിടെ നിയമപാലനം നടത്തുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

Related Articles