Current Date

Search
Close this search box.
Search
Close this search box.

അസം പ്രളയം: സഹായവുമായി എസ്.ഐ.ഒ

കോഴിക്കോട്: കനത്ത മഴയും വെള്ളപ്പൊക്കവും മൂലം ദുരിതമനുഭവിക്കുന്ന ആസാമിലെയും ബീഹീറിലെയും ജനതക്ക് സഹായവുമായി സ്റ്റുഡന്റ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ(എസ്.ഐ.ഒ) രംഗത്ത്. ആസാമിലെ വീടുകളും ഗ്രാമങ്ങളും വെള്ളത്തിനടിയിലാണെന്നും വലിയ പ്രളയത്തെ നേരിട്ട കേരള ജനതക്ക് അവരെ സഹായിക്കാന്‍ ബാധ്യതയുണ്ടെന്നും എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സാലിഹ് കോട്ടപ്പള്ളി പറഞ്ഞു.

പ്രളബാധിതര്‍ക്കായി ഈ വെള്ളിയാഴ്ച മുതല്‍ കേരളത്തിലെ എസ്.ഐ.ഒ പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി ഫണ്ട് സമാഹരണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. കാമ്പസുകളിലും ജുമുഅ നമസ്‌കാരനന്തരവും പ്രളയത്തിലകപ്പെട്ടവര്‍ക്കായി കളക്ഷന്‍ നടത്തും.
sio ഇന്ത്യ ദുരിത മേഖലയില്‍ ഇതിനകം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ദേശീയാടിസ്ഥാനത്തില്‍ ആസാം ജനതക്ക് വേണ്ടി ഫണ്ട് കളക്ഷന്‍ നടത്താനും ദേശീയ പ്രസിഡന്റ് ആഹ്വാനം ചെയ്തിട്ടുണ്ട്.

Related Articles