Current Date

Search
Close this search box.
Search
Close this search box.

അസ്മിയയുടെ മരണവും റസാഖിന്റെ ആത്മഹത്യയും

മതപഠന ശാലയിലെ പീഡനം കാരണം പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. കേരളം ഈ വാര്‍ത്ത നന്നായി ആഘോഷിച്ചു. പീഡിപ്പിച്ച ഉസ്താദിന്റെ ഫോട്ടോയും ചില കിഴങ്ങന്മാര്‍ നല്‍കി. തങ്ങളുടെ മകള്‍ മരിച്ചത് പീഡനം മൂലമെന്നു ബന്ധുക്കള്‍ ഉറപ്പിച്ചു പറഞ്ഞു. സംഘ പരിവാറും ഇടത് പക്ഷവും സമരം നയിച്ചു. അന്നും നാം പറഞ്ഞു. കാര്യങ്ങള്‍ അന്വേഷിക്കട്ടെ. അവസാനം അന്വേഷണം പുറത്തു വന്നു. സംഗതി പീഡനം തന്നെ. പക്ഷേ ആള് മാറിപ്പോയെന്നു മാത്രം.

മറ്റൊരു മരണം സി പി എം സഹയാത്രികനായ റസാഖ് പായമ്പ്രോട്ട് തൂങ്ങി മരിച്ചതാണ്. സ്വന്തം പാര്‍ട്ടി ഭരിക്കുന്ന പഞ്ചായത്തില്‍ അയാള്‍ എന്തിനു മരിക്കണം എന്ന ചോദ്യം പ്രസക്തമാണ്. എന്നിട്ടും നിരാശയില്‍ അദ്ദേഹം ജീവനൊടുക്കി. പക്ഷേ അങ്ങിനെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാം കൂടുതല്‍ ആരെയും കണ്ടില്ല.

രണ്ടിലും നാം കാണുന്ന വ്യത്യാസം ഒന്ന് ഇസ്ലാമോഫോബിയയാണ്. മറ്റൊന്ന് രാഷ്ട്രീയവും. കേരളത്തില്‍ ഇസ്ലാമോ ഫോബിയ വളര്‍ത്തുന്നതില്‍ സംഘ പരിവാറും സി പി എമ്മും തുല്യ പങ്ക് വഹിക്കുന്നു. അടുത്ത കാലത്ത് സംഘ പരിവാര്‍ നിലപാടുകള്‍ക്ക് സി പി എമ്മില്‍ സ്ഥാനം ലഭിക്കുന്നത് യാദര്‍ശ്ചികമായി സംഭവിക്കുന്നതല്ല. സംഘ പരിവാര്‍ മുദ്രാവാക്യങ്ങള്‍ ഇടതു പക്ഷത്തെ പ്രവര്‍ത്തകരെയും ആകര്‍ഷിച്ചിട്ടുണ്ട്. അതിനെ മാറി കടക്കാന്‍ സാധ്യമായ ഒന്നും സി പി എം ചെയ്യുന്നില്ല എന്നുറപ്പാണ്.

ഒരു ഇസ്ലാം വിരുദ്ധ വാര്‍ത്തക്ക് പെട്ടെന്നു ലഭിക്കുന്ന പ്രചാരം മറ്റൊന്നിനും ഇപ്പോള്‍ ലഭിക്കുന്നില്ല. സംഘ പരിവാറിന് പോഷക സംഘടനകള്‍ കൂടുതലാണ്. യുക്തിവാദി ലിബറല്‍ ഇടതു പക്ഷ മേഖലകളില്‍ അവര്‍ക്കു ഇന്ന് സ്വാദീനമുണ്ട്. അതിനു വേണ്ടി മാത്രം മുസ്ലിംനാമധാരികളെ കണ്ടെത്താനുള്ള ശ്രമത്തില്‍ അവര്‍ വിജയിച്ചിരിക്കുന്നു

സ്വന്തം മക്കളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ കുറച്ചു കൂടി ജാഗ്രത കാണിക്കണം. കുട്ടികളുടെ എല്ലാ തിന്മകള്‍ക്കും കൊടി വീശാന്‍ അവര്‍ നിന്ന് കൊടുക്കരുത്. എന്തായാലും ദീനും മദ്രസയും രക്ഷപ്പെട്ടു. അല്ലെങ്കില്‍ ഇതൊക്കെ പൂട്ടി പോയാല്‍ താക്കോല്‍ എവിടെ സൂക്ഷിക്കും എന്ന വിഷമത്തിലാകും മുസ്ലിംകള്‍.

Related Articles