In BriefNews

വിദ്യാര്‍ഥികളില്‍ വര്‍ധിച്ചു വരുന്ന തിന്മക്കതിരെ അധികൃതര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം: അബ്ബാസലി തങ്ങള്‍

തേഞ്ഞിപ്പലം: വിദ്യാര്‍ഥികളില്‍ വര്‍ധിച്ച് വരുന്ന തിന്മകള്‍ക്കെതിരെ സ്‌കൂള്‍ അധികൃതര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് അസോസിയേഷന്‍ ഓഫ് സമസ്ത മൈനോറിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍സ്(അസ്മി) സംസ്ഥാന പ്രസിഡന്റ്് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കോഹിനൂര്‍ ലീ കാഞ്ചീസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന അസ്മി സ്‌കൂള്‍ മാനേജ്‌മെന്റ് ശില്‍പശാലയില്‍ അധ്യക്ഷ പ്രസംഗം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ.ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു.

ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദര്‍,യു.ശാഫി ഹാജി ചെമ്മാട്, കെ.കെ.എസ് തങ്ങള്‍, അഹമ്മദ് വാഫി കക്കാട്, ഒ.കെ.എം കുട്ടി ഉമരി,എം എ ഖാദര്‍,അഡ്വ.പി.പി ആരിഫ്, അഡ്വ. നാസര്‍ കാളമ്പാറ, അനീസ് ജിഫ്രി തങ്ങള്‍, മജീദ് പറവണ്ണ സംസാരിച്ചു. അസ്മി സംസ്ഥാന ജന.സെക്രട്ടറി ഹാജി പി.കെ മുഹമ്മദ് സ്വാഗതവും സെക്രട്ടി നവാസ് ഓമശ്ശേരി നന്ദിയും പറഞ്ഞു. അസ്മി സ്‌കൂള്‍ മാനേജ്‌മെന്റ് ശില്‍പശാല ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്‌ലാടനം ചെയ്യുന്നു.

Facebook Comments
Show More

Related Articles

Close
Close