Current Date

Search
Close this search box.
Search
Close this search box.

കാന്‍സര്‍ ചികിത്സയില്‍ കഴിയുന്ന ബശ്ശാര്‍ അസദിന്റെ ഭാര്യയുടെ ചിത്രം പുറത്ത്

ദമസ്‌കസ്: സ്തനാര്‍ബുധം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദിന്റെ ഭാര്യ അസ്മ അല്‍ അസദിന്റെ ഭാര്യയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു. ദമസ്‌കസിലെ സൈനിക ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അസ്മ നഴ്‌സുമാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഒപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് സിറിയന്‍ പ്രസിഡന്റുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ തന്നെ പുറത്തുവിട്ടത്.

കീമോതെറാപ്പി ചികിത്സയില്‍ കഴിയുകയാണ് ഇപ്പോള്‍ അസ്മ. അതിനാല്‍ തന്നെ മുടിയെല്ലാം കൊഴിഞ്ഞിട്ടുണ്ട്. തലയില്‍ ഷാള്‍ ചുറ്റിയ ഫോട്ടോകളാണ് പുറത്തുവന്നിട്ടുള്ളത്. ട്രീറ്റ്‌മെന്റിനായി പോകുന്നതിന്റെ മുമ്പുള്ള ഫോട്ടോകള്‍ എന്ന തലക്കെട്ടിലാണ് സിറിയന്‍ പ്രസിഡന്‍സിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തത്. ഇതിന്റെ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

അസ്മക്ക് കാന്‍സര്‍ ബാധിച്ച വാര്‍ത്ത അസദുമായി ബന്ധപ്പെട്ട വൃത്തങ്ങളും കുടുംബവും ഇതുവരെ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അസദുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ തന്നെയാണ് ഇക്കാര്യം പരസ്യമായി സ്ഥിരീകരിച്ചത്.

Related Articles