Current Date

Search
Close this search box.
Search
Close this search box.

ഏഷ്യന്‍ കപ്പ് ഫൈനല്‍: ചരിത്രനേട്ടം ലക്ഷ്യമിട്ട് ഖത്തര്‍

അബൂദാബി: ഇന്ന് ജപ്പാനെതിരെ എ.എഫ്.സി ഏഷ്യന്‍ കപ്പില്‍ ഫൈനല്‍ മത്സരത്തിന് ഇറങ്ങുന്ന ഖത്തറിന് ഒരു ലക്ഷ്യം മാത്രമേ ഉള്ളൂ. എന്ത് വില കൊടുത്തും ഏഷ്യന്‍ കപ്പ് കന്നിക്കിരീടം സ്വന്തമാക്കി രാജ്യത്തിനു സമ്മാനിക്കുക. അതേസമയം അഞ്ചാം കിരീടം തേടിയാണ് ഏഷ്യന്‍ വന്‍കരയിലെ ഫുട്‌ബോള്‍ കുലപതികളായ ജപ്പാന്‍ ഇന്ന് ഖത്തറിനെ നേരിടുക. അതിനാല്‍ തന്നെ തീ പാറുന്ന പോരാട്ടത്തിനാകും അബൂദാബിയിലെ മുഹമ്മദ് ബിന്‍ സായിദ് സ്‌റ്റേഡിയം ഇന്ന് സാക്ഷ്യം വഹിക്കുക.

ടൂര്‍ണമെന്റില്‍ ഒരു തോല്‍വി പോലും അറിയാതെയാണ് ഇരു ടീമുകളും ഫൈനല്‍ വരെയെത്തിയത് എന്ന പ്രത്യേകതയുമുണ്ട്. അതേസമയം ജപ്പാന്‍ മൂന്നുഗോള്‍ വഴങ്ങിയപ്പോള്‍ ഖത്തര്‍ ഒരു ഗോള്‍ പോലും വഴങ്ങിയിട്ടില്ല. 16 ഗോളുകള്‍ ഖത്തര്‍ നേടിയപ്പോള്‍് 11 ഗോളുകളാണ് ജപ്പാന്‍ നേടിയത്. ഖത്തറിനെതിരെ യു.എ.ഇ അടക്കമുള്ള രാജ്യങ്ങളുടെ ഉപരോധം തുടരുന്നതിനിടെ ഏറെ രാഷ്ട്രീയ പ്രതിസന്ധികളും പ്രയാസങ്ങളും മറികടന്നാണ് ഖത്തര്‍ ഇത്തവണ ഏഷ്യന്‍ കപ്പ് പോരാട്ടത്തിനായി യു.എ.ഇയിലെത്തിയത്. യു.എ.ഇക്കെതിരെയുള്ള കഴിഞ്ഞ കളിയില്‍ ഗ്യാലറിയില്‍ ഭൂരിപക്ഷവും യു.എ.ഇ ആരാധകരായിരുന്നു. ഇന്നും ഖത്തറിനെതിരെ നിന്ന് ജപ്പാനെ പിന്തുണക്കാനാകും അബൂദാബിയിലെ സ്റ്റേഡിയത്തിലേക്ക് എമിറാത്തികള്‍ എത്തുക.

തങ്ങള്‍ക്കുമേല്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ഉപരോധമേര്‍പ്പെടുത്തിയ യു.എ.ഇയെ നാലു ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞ് ഫൈനല്‍ ടിക്കറ്റ് നേടിയതിന്റെ ആഹ്ലാദത്തിലും ആത്മവിശ്വാസത്തിലുമാണ് ഖത്തര്‍ ഫൈനലിനിറങ്ങുന്നത്.

Related Articles