Current Date

Search
Close this search box.
Search
Close this search box.

ആശൂറ: ഐ.എസ് ആക്രമണത്തെ ഭയന്ന് അഫ്ഗാനിലെ ശിയാ കേന്ദ്രങ്ങള്‍

കാബൂള്‍: ശിയാ വിഭാഗത്തിന്റെ പ്രധാന ആഘോഷമായ ആശൂറ അടുത്തപ്പോള്‍ ഐസ് ഭീകരരുടെ ആക്രമണം ഭയന്ന് കഴിയുകയാണ് അഫ്ഗാനിസ്ഥാനിലെ ശിയാ കേന്ദ്രങ്ങള്‍. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ജനങ്ങള്‍ വളരെ ജാഗ്രതയോടെയാണ് കഴിയുന്നത്. ഈ മാസം അഞ്ചിന് കാബൂളിലെ ഒരും ജിംനാസ്റ്റിക്കിനു സമീപം ചാവേര്‍ സ്‌ഫോടനമുണ്ടായിരുന്നു. ഐ.എസിന്റെ നേതൃത്വത്തില്‍ നടന്ന സ്‌ഫോടനത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടിരുന്നു.

കാബൂളിലെ ദഷ്‌തേ ബര്‍ചിയിലെ ജിംനാസ്റ്റിക് കേന്ദ്രത്തിലേക്കെത്തിയ ചാവേര്‍ പൊടുന്നനെ പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സമയം നിരവധി യുവാക്കളും പ്രായമുള്ളവരുമാണ് ജിമ്മില്‍ പരിശീലനത്തിലേര്‍പ്പെട്ടിരുന്നത്. സ്‌ഫോടന ശേഷം പ്രദേശത്ത് മുഴുവന്‍ ചോരപ്പാടുകളായിരുന്നു.

കഴിഞ്ഞ ഒക്ടോബറില്‍ ഇവിടെ പള്ളിയില്‍ ഐ.എസ് നടത്തിയ ആക്രമണത്തില്‍ 150 പേര്‍ കൊല്ലപ്പെട്ടിരുന്നു. അഫ്ഗാന്‍ സര്‍ക്കാരിനെയോ വിദേശികളെയോ അല്ല ഐ.എസും താലിബാനും ഒന്നും ലക്ഷ്യം വെക്കുന്നത്, അവര്‍ സാധാരണക്കാരയ ജനങ്ങളെയാണ് ലക്ഷ്യം വെക്കുന്നത്. ജിമ്മിലെ തൊഴിലാളിയായ അഹ്മദ് സിയ പറയുന്നു.

ഇപ്പോള്‍ ശിയാക്കളുടെ പ്രധാന ആഘോഷമായ ആഷൂറയും ശിയ ഫെസ്റ്റിവലും നടക്കുന്ന സമയമാണ്. വ്യാഴാഴ്ചയാണ് ആഘോഷപരിപാടികള്‍ ആരംഭിക്കുന്നത്. അതിനാല്‍ തന്നെ ഐ.എസിന്റെയും മറ്റും ഭീകരാക്രമണങ്ങളെ ഭയന്നും സുരക്ഷ ശക്തമാക്കിയുമാണ് ഇവര്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഇതിനായി നാട്ടുകാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സേനയെയും വിന്യസിച്ചിട്ടുണ്ട്. നഗരത്തില്‍ വാക്കിടോക്കിയുമായി മുഴുസമയ നിരീക്ഷണത്തിലാണവര്‍.

 

Related Articles