Current Date

Search
Close this search box.
Search
Close this search box.

റമദാനിലെ തെരഞ്ഞെടുപ്പ് വിവാദമാക്കരുതെന്ന് അസദുദ്ദീന്‍ ഉവൈസി

ഹൈദരാബാദ്: റമദാന്‍ മാസത്തില്‍ നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് വിവാദമാക്കേണ്ടതില്ലെന്ന് പാര്‍ലമെന്റ് അംഗം അസദുദ്ദീന്‍ ഉവൈസി പറഞ്ഞു. ഈ വിഷയത്തില്‍ വിവാദങ്ങളുണ്ടാക്കുന്നത് തികച്ചും അനാവശ്യവും അപ്രസക്തവുമാണെന്നും ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ പ്രസിഡന്റുമായ ഉവൈസി പറഞ്ഞു.

ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും കൊല്‍ക്കത്ത മേയറുമായ ഫിര്‍ഹാദ് ഹാകിമിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. റമദാനില്‍ തെരഞ്ഞെടുപ്പ് വന്നതിനാല്‍ മുസ്ലിം വോട്ടുകളെ ബാധിക്കുമെന്നും മുസ്‌ലിംകള്‍ക്ക് ബുദ്ധിമുട്ടാകുമെന്നുമാണ് ഫിര്‍ഹാദ് അഭിപ്രായപ്പെട്ടത്.മുസ്‌ലിംകള്‍ നോമ്പെടുത്ത് കൊണ്ട് തന്നെ വോട്ട് ചെയ്യും. ജനാധിപത്യ പ്രക്രിയയില്‍ മികച്ച പങ്കാളിത്തമുണ്ടാകും.

റമദാനിനെയും മുസ്‌ലിം സമുദായത്തെയും തെരഞ്ഞെടുപ്പ് വിവാദത്തിനായി ഉപയോഗിക്കരുത്. മുസ്‌ലിംകളുടെ പോളിങ് കൂടുകയേ ഉള്ളൂ. മുസ്‌ലിംകള്‍ നോമ്പെടുത്ത് കൊണ്ട് അവരുടെ ദൈനം ദിന കാര്യങ്ങളില്‍ ഏര്‍പ്പെടുന്നവരാണ്. അതിനാല്‍ ഈ വിഷയത്തില്‍ വിവാദമുണ്ടാക്കരുതെന്ന് ഞാന്‍ രാഷ്ട്രീയപാര്‍ട്ടികളോട് അഭ്യര്‍ത്ഥിക്കുകയാണ്. റമദാനില്‍ മുസ്‌ലിം വിഭാഗങ്ങളിലെ എല്ലാവരും എല്ലാ ജോലിയും ചെയ്യുന്നവരും പാവങ്ങളില്‍ പാവങ്ങള്‍ വരെ നോമ്പെടുക്കുകയും ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles