Current Date

Search
Close this search box.
Search
Close this search box.

ഇദ്‌ലിബിനെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരും: അസദ്

ദമസ്‌കസ്: ഇദ്‌ലിബിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയെ അവസാനം സര്‍ക്കാരിന്റെ കീഴിലേക്ക് കൊണ്ടുവരുമെന്ന് സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദ് പറഞ്ഞു. ഇപ്പോഴും ചില പ്രദേശങ്ങള്‍ വിദേശ ശക്തികളുടെ പിന്തുണയുള്ള തീവ്രവാദികളുടെ കൈപ്പിടിയിലാണെന്നും അസദ് പറഞ്ഞു.

സിറിയന്‍ സര്‍ക്കാരിന്റെ നയം വളരെ വ്യക്തമാണ്. ഇദ്‌ലിബും സിറിയയിലെ മറ്റു ചില പ്രവിശ്യകളും ഇപ്പോഴും തീവ്രവാദികളുടെ നിയന്ത്രണത്തില്‍ അവശേഷിക്കുന്നുണ്ട്. ഇവയെല്ലാം സിറിയന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലേക്ക് തന്നെ തിരിച്ചു കൊണ്ടു വരും. രക്തചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ ഒരു താല്‍ക്കാലിക പരിഹാരം മുന്നോട്ടു വെച്ചിരുന്നു.

ഈ കരാര്‍ അവസാനിക്കുകയാണ്. സിറിയയുടെ വിജയം അവരുടെ എല്ലാ പദ്ധതികളും പരാജയപ്പെടുത്തുന്നതാണ്. അത് അവരെ സംബന്ധിച്ച് ദുരന്തമാണ്- അസദ് പറഞ്ഞു. ഞായറാഴ്ച ദമസ്‌കസില്‍ നടന്ന അല്‍ ബാത് അറബ് സോഷ്യലിസ്റ്റ് പാര്‍ടിയുടെ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Related Articles