Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിലെ ‘യൂറോ വിഷന്‍’ ബി.ബി.സി ബഹിഷ്‌കരിക്കണമെന്ന് കലാകാരന്മാര്‍

ലണ്ടന്‍: ഇസ്രായേലില്‍ വെച്ച് നടക്കുന്ന മെഗാ സംഗീത പരിപാടിയായ ‘യൂറോ വിഷന്‍’ ബഹിഷ്‌കരിക്കാന്‍ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷ(ബി.ബി.സി)നോട് ആവശ്യപ്പെട്ട് ലണ്ടനിലെ കലാകാരന്മാര്‍ രംഗത്ത്. ബ്രിട്ടനിലെ പ്രശസ്തരായ അമ്പതോളം കലാകാരന്മാരും സാംസ്‌കാരിക നായകന്മാരുമാണ് ബി.ബി.സിയോട് പരിപാടി സംപ്രേക്ഷണം ചെയ്യരുതെന്നും ബഹിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ടത്.

ബുധനാഴ്ച ഗാര്‍ഡിയന്‍ പത്രത്തിലാണ് 50 പേര്‍ അടങ്ങിയ സംഘം ഒപ്പിട്ട പ്രസ്താവന പ്രസിദ്ധീകരിച്ചത്. സംഗീത മത്സര പരിപാടിയായ യൂറോവിഷന്‍ തെല്‍അവിവില്‍ നിന്നും മാറ്റണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഫലസ്തീന്‍ മണ്ണില്‍ കൈയേറ്റം നടത്തുകയും നിയമവിരുദ്ധമായി സൈനിക അധിനിവേശം നടത്തുകയും ചെയ്യുന്ന ഇസ്രായേലിന്റെ മനുഷ്യാവകാശ ലംഘനത്തിനെതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. മെയ് 14 മുതല്‍ തെല്‍ അവീവില്‍ വെച്ചാണ് പരിപാടി. ഓരോ വര്‍ഷവും ഓരോ രാജ്യത്ത് വെച്ചാണ് പരിപാടി നടക്കാറുള്ളത്.

Related Articles