Current Date

Search
Close this search box.
Search
Close this search box.

യുക്രെയ്ന്‍ ജനതക്ക് ഐക്യദാര്‍ഢ്യവുമായി സിറിയന്‍ ചുവരെഴുത്ത്

ദമാസ്‌കസ്: യുക്രെയ്ന്‍ ജനതക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് സിറിയന്‍ ചുവരെഴുത്ത് കലാകാരന്മാര്‍. റഷ്യയുടെ യുക്രെയ്ന്‍ ആക്രമണത്തെ തുടര്‍ന്ന് മേഖലയില്‍ അസ്വസ്ഥത വര്‍ധിക്കുകയാണ്. സിറിയയുടെ വടക്കുപടിഞ്ഞാറന്‍ ഇദ്‌ലിബ് പ്രവിശ്യയിലെ ബിന്നിഷ് നഗരത്തില്‍ റഷ്യന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ത്ത വീടിന്റെ അവശേഷിക്കുന്ന ചുമരില്‍ യുക്രെയ്‌നികള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് ചുവരെഴുത്ത് കലാകാരന്‍ അസീസ് അല്‍ അസ്മര്‍ വരച്ച ചുമര്‍ചിത്രമാണിപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

കഴിഞ്ഞ 11 വര്‍ഷങ്ങളില്‍ സിറിയന്‍ ഭരണകൂടവും റഷ്യന്‍ സഖ്യകക്ഷികളും ഞങ്ങളുടെ വീടുകളെ അവശിഷ്ടങ്ങളാക്കി മാറ്റി. ഇത് ഒരുപാട് പേര്‍ അവരുടെ വീടുകളും ഗ്രാമങ്ങളും ഒഴിയാനും കാരണമായി -അല്‍ അസ്മര്‍ അല്‍ജസീറയോട് പറഞ്ഞു.

യുക്രെയ്ന്‍ ആക്രമിക്കുന്നതിന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദമിര്‍ പുടിന്‍ വ്യാഴാഴ്ചയാണ് ഉത്തരവിടുന്നത്. റഷ്യയുടെ യുക്രെയ്‌നിലേക്കുള്ള അധിനിവേശത്തിന്റെ ആദ്യ മണിക്കൂറുകളില്‍ വിവിധയാളുകള്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ വ്യാഴാഴ്ച അറിയിച്ചു.

Related Articles