Current Date

Search
Close this search box.
Search
Close this search box.

ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചു; ഇറാന്‍ മുന്‍ പ്രസിഡന്റിന്റെ മകളെ അറസ്റ്റ് ചെയ്തു

തെഹ്‌റാന്‍: ഇറാന്‍ മുന്‍ പ്രസിഡന്റ് അക്ബര്‍ ഹാശിമി റഫ്‌സന്‍ജാനിയുടെ മകളും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഫായിസ ഹാശിമിയെ അറസ്റ്റ് ചെയ്തു. ഇറാന്‍ ഭരണകൂടത്തെ നിശിതമായി വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് ഹാശിമി റഫ്‌സന്‍ജാനിയെ അറ്സ്റ്റ് ചെയ്തിരിക്കുന്നത്. ക്ലബ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ അഹ്വാനം ചെയ്യുതുവെന്നാണ് ഹാശിമി റഫ്‌സന്‍ജാനിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ബ്രിട്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇറാന്‍ ഇന്റര്‍നാഷണലിനെ ഉദ്ധരിച്ച് ‘അല്‍മുജ്തമഅ്’ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കുര്‍ദ് യുവതി മഹ്‌സ അമീനിയെ പൊലീസ് കൊലപ്പെടുത്തിയതിന് ശേഷം, രാജ്യത്തെ വിവിധ നഗരങ്ങളില്‍ പ്രതിഷേധം തുടരുകയാണ്. ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് ഇറാന്‍ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് മഹ്‌സ അമീനി കൊല്ലപ്പെടുന്നത്. ഇറാനെതിരെ പുതിയ ഉപരോധ നടപടികള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പുകള്‍ക്കിടയിലും, പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ഭരണകൂടം നടത്തുന്ന അടിച്ചമര്‍ത്തലിനെതിരെ അന്താരാഷ്ട്ര വിമര്‍ശനം ശക്തമാവുകയാണ്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles