Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലില്‍ വെച്ച് നടന്ന അര്‍ജന്റീന-ഉറുഗ്വേ മത്സരത്തിനെതിരെ വിമര്‍ശനം

തെല്‍അവീവ്: കഴിഞ്ഞ ദിവസം ഇസ്രായേല്‍ തലസ്ഥാനമായ തെല്‍ അവീവില്‍ വെച്ച് നടന്ന അര്‍ജന്റീന-ഉറുഗ്വേ സൗഹദൃ മത്സരത്തിനെതിരെ വിമര്‍ശനം. ബോയ്‌കോട് ക്യാംപയിന്‍ ഫലസ്തീന്‍ (ബി.സി.പി) എന്ന സംഘടനയാണ് മത്സരത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്. തങ്ങളുടെ കൂട്ടക്കൊലകളും അതിക്രമങ്ങളും മറച്ചുവെക്കാനാണ് ഇസ്രായേല്‍ അധിനിവേശ രാഷ്ട്രം ഇത്തരം ഫുട്‌ബോള്‍ മത്സരത്തിലൂടെ ശ്രമിക്കുന്നത് എന്നായിരുന്നു സംഘടനയുടെ വിമര്‍ശനം.

ഫലസ്തീനികള്‍ക്കെതിരെ നടന്നതില്‍ വെച്ച് ഏറ്റവും വലിയ ആക്രമണമാണ് കഴിഞ്ഞ ആഴ്ച നടന്നത്. രണ്ടു ദിവസത്തിനിടെ 36 ഫലസ്തീനികളാണ് ഗസ്സയില്‍ കൊല്ലപ്പെട്ടത്. ഇതില്‍ എട്ടു പേരും ഒരു കുടുംബത്തില്‍ നിന്നുള്ളവരാണെന്നും ബി.സി.പി പറഞ്ഞു.

അര്‍ജന്റീനയുടെ ടീമിനെ ഇസ്രായേലിലെത്തിച്ച ജോര്‍ദാനിയന്‍ എയര്‍ലൈന്‍സിന്റെ നടപടിയെയും സംഘടന കുറ്റപ്പെടുത്തി. ഇതിലൂടെ ഇസ്രായേലിനെ വെള്ളപൂശുകയാണ് ജോര്‍ദാന്‍ ചെയ്യുന്നതെന്നും ബി.സി.പി ആരോപിച്ചു.

Related Articles