Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലുമായുള്ള സൗഹൃദ മത്സരം അര്‍ജന്റീന ഉപേക്ഷിച്ചു

ബ്യൂണസ് അയേര്‍സ്: അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദം ശക്തമായതോടെ ഇസ്രായേലുമായുള്ള സൗഹൃദ ഫുട്‌ബോള്‍ മത്സരം ഉപേക്ഷിച്ച് അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീം. ജൂണ്‍ ആറിന് ഇസ്രായേലിലെ ഹൈഫയിലെ സമി ഓഫര്‍ സ്റ്റേഡിയത്തില്‍ വെച്ച് തീരുമാനിച്ചിരുന്ന മത്സരമാണ് ഫലസ്തീന്‍ അനുകൂല സംഘടനകളുടെയും മനുഷ്യാവകാശ സംഘടനകളുടെയും ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ഉപേക്ഷിച്ചത്.

അര്‍ജന്റീന ടീം ബ്യൂണസ് അയേര്‍സില്‍ നീണ്ട ഒരുക്കങ്ങളും പരിശീലനവും നടത്തിയിട്ടും സൗഹൃദ മത്സരത്തിന് 2.5 മില്യണ്‍ ഡോളര്‍ സമാഹരിച്ചതിനും ശേഷമാണ് ഈ തീരുമാനം എന്നതും ശ്രദ്ധേയമാണ്. അന്താരാഷ്ട്ര ബഹിഷ്‌കരണം, വിഭജനം, ഉപരോധം (ബി.ഡി.എസ്) പ്രസ്ഥാനവും അര്‍ജന്റീനിയന്‍ ഫലസ്തീന്‍ സോളിഡാരിറ്റി കമ്മിറ്റിയും മത്സരം റദ്ദാക്കാനുള്ള ആഹ്വാനങ്ങള്‍ നടത്തിയിരുന്നു.

ഫലസ്തീനിലെ അല്‍ ഖാദര്‍ ഫുട്‌ബോള്‍ ക്ലബ് ഇതേ ആവശ്യമുന്നയിച്ച് അര്‍ജന്റീനിയന്‍ ദേശീയ ടീമിന് കത്തയച്ചിരുന്നു. ഇവരുടെ ടീമംഗമായ മുഹമ്മദ് ഗനീമിനെ കഴിഞ്ഞ ഏപ്രിലില്‍ ഇസ്രായേല്‍ സൈന്യം പിന്നില്‍ നിന്നും വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് അന്താരാഷ്ട്ര തലത്തില്‍ അര്‍ജന്റീനക്കെതിരെ സമ്മര്‍ദ്ദം ശക്തമായത്.

അപാര്‍ത്തീഡ് രാഷ്ട്രവുമായി കളിക്കാതിരിക്കുന്നത് എല്ലായിപ്പോഴും മികച്ച തീരുമാനമാണെന്നായിരുന്നു കളി ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് വന്ന പ്രതികരണങ്ങള്‍. അര്‍ജന്റീനയുടെ പിന്മാറ്റത്തെ പിന്തുണച്ചും സന്തോഷം പ്രകടിപ്പിച്ചും അര്‍ജന്റീനിയന്‍ തലസ്ഥാനത്ത് ഫലസ്തീന്‍ അനുകൂലികള്‍ റാലികള്‍ നടത്തി.

Related Articles