Current Date

Search
Close this search box.
Search
Close this search box.

അറീന ഓഫ് അഖീദ യുക്തിവാദ സെമിനാര്‍ സംഘടിപ്പിച്ചു

പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅ:നൂരിയ്യ വിദ്യാര്‍ത്ഥി സംഘടന നുറുല്‍ ഉലമ അറീന ഓഫ് അഖീദ യുക്തിവാദ സെമിനാര്‍ സംഘടിപ്പിച്ചു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി മോഡറേറ്ററായി. മൂന്ന് സെഷനുകളില്‍ സലാം ഫൈസി ഒളവട്ടൂര്‍, സി.ഹംസ സാഹിബ്, ശുഹൈബല്‍ ഹൈതമി വാരാമ്പറ്റ തുടങ്ങിയവര്‍ ഖുര്‍ആന്‍ ചിന്താ സ്വാതന്ത്ര്യത്തിന്റെ മാനിഫെസ്റ്റോ, കോസ്മോളജിയും തിയോളജിയും, ദൈവാസ്തിക്യം: ഫിയോസഫി, കോസാലിറ്റി, ശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ അവതരിപ്പിച്ചു.

അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ, മഞ്ഞളാംകുഴി അലി എം.എല്‍.എ, ഒ.എം.എസ് തങ്ങള്‍, ഉസ്താദ് ഹംസ ഫൈസി അല്‍ ഹൈതമി അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്‍ ലത്തീഫ് ഫൈസി ഇരിങ്ങാട്ടിരി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ളിയാഉദ്ധീന്‍ ഫൈസി മേല്‍മുറ, ശിഹാബ് ഫൈസി കൂമണ്ണ, ഉമ്മര്‍ ഫൈസി മുടിക്കോട്, ഒ.ടി മുസ്ഥ ഫൈസി മുടിക്കോട് സംസാരിച്ചു. ഹാഫിള് സിദ്ധീഖ് പഴയന്നൂര്‍ സ്വാഗതവും അബ്ദുറഹ്മാന്‍ കുന്നത്ത് നന്ദിയും പറഞ്ഞു.

 

Related Articles