Current Date

Search
Close this search box.
Search
Close this search box.

കടലിടുക്കില്‍ ആക്രമണങ്ങളുണ്ടായാലും എണ്ണയുടെ പ്രവാഹം നിലനിര്‍ത്താനാവും: അരാംകോ

റിയാദ്: ഗള്‍ഫ് മേഖലയില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണങ്ങളുണ്ടായാലും ക്രൂഡ് ഓയില്‍ ചരക്കു നീക്കം തടസ്സമില്ലാതെ തുടരാനാവുമെന്ന് സൗദി അരാംകോ. ഹൊര്‍മൂസ് കടലിടുക്കില്‍ ആക്രമണങ്ങളുണ്ടായാലും മറ്റു രാജ്യങ്ങളിലേക്ക് എണ്ണ വിപണനം ചെയ്യുന്നത് നിലനിര്‍ത്താനാവുമെന്നാണ് അരാംകോ സി.ഇ.ഒ അമീന്‍ നാസര്‍ പറഞ്ഞത്. ഞങ്ങള്‍ ജാഗ്രത വര്‍ധിപ്പിക്കുകയാണ്. ചെങ്കടല്‍ വഴിയും ഞങ്ങള്‍ക്ക് പൈപ് ലൈനുകളിലൂടെയും ടാങ്കറുകളിലൂടെയും എണ്ണ വിതരണം ചെയ്യാന്‍ കഴിയും-അദ്ദേഹം പറഞ്ഞു.

ഇറാന്‍-യു.എസ് സംഘര്‍ഷം വ്യാപിച്ചതിനെത്തുടര്‍ന്ന് ജൂണില്‍ ക്രൂഡ് ഓയില്‍ വില 8 ശതമാനം താഴ്ന്നിരുന്നു. ഹൊര്‍മൂസ് കടലിടുക്ക് വഴി എണ്ണ ടാങ്കറുകള്‍ക്ക് നേരെ ആക്രമണം നടന്ന പശ്ചാതലത്തില്‍ കൂടിയാണിത്. അതിനാല്‍ തന്നെ ഈ പാതയിലൂടെ എണ്ണ ചരക്കു നീക്കം തടസ്സപ്പെടാനും ഇടയാക്കിയിരുന്നു. ലോകത്തിലെ മൂന്നിലൊന്ന് അസംസ്‌കൃത എണ്ണയും ഈ കടലിടുക്കിലൂടെയാണ് കടത്തുന്നത്.

Related Articles