Current Date

Search
Close this search box.
Search
Close this search box.

അരാംകോ ആക്രമണം: ഇറാന്‍ സ്‌പോണ്‍സര്‍ ചെയ്തതാണെന്ന് സൗദി

റിയാദ്: അരാംകോ ഓയില്‍ പ്ലാന്റിനു നേരെ നടന്ന ആക്രമണം വടക്ക് നിന്നാണെന്നും അത് ഇറാന്‍ സ്‌പോണ്‍സര്‍ ചെയ്തതാണെന്ന് നിസ്സശംയം പറയാമെന്നും സൗദി. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്ന് സൗദി ഭരണകൂടം അന്വേഷിച്ചു വരികയാണെന്നും ബുധനാഴ്ച സൗദി പ്രതിരോധ മന്ത്രാലയം ഉദ്യോഗസ്ഥര്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

ആക്രമണത്തിന് ഉപയോഗിച്ച് ആയുധങ്ങളുടെ അവശിഷ്ടങ്ങളും വാര്‍ത്തസമ്മേളനത്തില്‍ ഹാജരാക്കിയിരുന്നു. ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതര്‍ പറയുന്ന പോലെ ആക്രമണം യെമനില്‍ നിന്നാണെന്ന് കരുതുന്നില്ലെന്നും മന്ത്രാലയം ഉദ്യോഗസ്ഥനായ തുര്‍ക്കി അല്‍ മല്‍കി പറഞ്ഞു. പ്രദേശത്ത് നിന്നും കണ്ടെടുത്ത ഡ്രോണ്‍,മിസൈല്‍ ഭാഗങ്ങള്‍ ഇറാന്റെ ആക്രമണമാണെന്നതിന് നിഷേധിക്കാനാവാത്ത തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles