Current Date

Search
Close this search box.
Search
Close this search box.

അരാംകോ ആക്രമണത്തിന് പിന്നില്‍ ഇറാന്‍ ആണെന്ന് ബ്രിട്ടനും

ലണ്ടന്‍: ലോകത്തിലെ ഏറ്റവും വലിയ എണ്ണ പ്ലാന്റായ സൗദിയിലെ അരാംകോക്ക് നേരെ നടന്ന വ്യോമാക്രമണത്തിന്റെ ഉത്തരവാദികളെ സംബന്ധിച്ചുള്ള വാദപ്രതിവാദങ്ങള്‍ തുടരുന്നു. ആക്രമണത്തിന് പിന്നില്‍ ഇറാന്‍ തന്നെയാണെന്ന് ആവര്‍ത്തിച്ച് ഇപ്പോള്‍ ബ്രിട്ടനും രംഗത്തെത്തിയിരിക്കുകയാണ്.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആണ് തിങ്കളാഴ്ച ലണ്ടനില്‍ ഇത്തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയത്. അമേരിക്കയുടെ നേതൃത്വത്തിലുള്ള പശ്ചിമേഷ്യന്‍ നാവിക ദൗത്യത്തില്‍ യു.കെ ഭാഗമാവുന്നത് പരിഗണിക്കുമെന്നും ജോണ്‍സണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ പശ്ചിമേഷ്യയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളുടെ തീവ്രത കുറക്കാന്‍ ബ്രിട്ടന്‍ ശ്രമിക്കും. അടുത്ത ഞായറാഴ്ച യു.എന്‍ പൊതുസഭയില്‍ പങ്കെടുക്കാന്‍ ബോറിസ് ജോണ്‍സണ്‍ യു.എസിലേക്ക് പോകുന്നുണ്ട്.

സെപ്റ്റംബര്‍ 14നായിരുന്നു സൗദിയിലെ രണ്ട് എണ്ണ പ്ലാന്റുകള്‍ക്ക് നേരെ ഡ്രോണ്‍,ക്രൂയിസ് മിസൈല്‍ ആക്രമണങ്ങള്‍ അരങ്ങേറിയത്. ആക്രമണത്തിന് പിന്നില്‍ ഇറാന്‍ ആണെന്നാണ് പൊതുവെയുള്ള ആരോപണം. ഇറാന്‍ നിര്‍മിത മിസൈലുകള്‍ സംഭവസ്ഥലത്തു നിന്നും കണ്ടെടുത്തിരുന്നു. ഇറാന്‍ ആണ് ആക്രമണത്തിന് പിന്നിലെന്ന് യു.എസും സൗദിയും ആരോപിച്ചു.

Related Articles