Current Date

Search
Close this search box.
Search
Close this search box.

ജറൂസലേം: ഇസ്രായേല്‍ കൈയേറ്റത്തെ രൂക്ഷമായി വിമര്‍ശിച്ച് അറബ് ലീഗ്

റിയാദ്: ജറൂസലേമില്‍ ഇസ്രായേല്‍ അധികൃതര്‍ നടത്തുന്ന കൈയേറ്റങ്ങളെയും ആക്രമണങ്ങളെയും രൂക്ഷമായി വിമര്‍ശിച്ച് അറബ് ലീഗ്. കിഴക്കന്‍ ജറൂസലേമിലെ ഷെയ്ഖ് ജറയിലും സമീപ മേഖലകളിലെയും താമസക്കാര്‍ക്കെതിരെ ഇസ്രായേല്‍ നടത്തുന്നത് സമ്പൂര്‍ണ്ണ കുറ്റകൃത്യമാണെന്നും വിമര്‍ശിച്ചു.

500 ഫലസ്തീന്‍ കുടുംബങ്ങളുടെ 28 വീടുകളാണ് ഇസ്രായേലികള്‍ കുടിയൊഴിപ്പിക്കാനായി ലക്ഷ്യമിടുന്നത്. ഇവിടുത്തെ ഫലസ്തീന്‍ സാന്നിധ്യം ഇല്ലാതാക്കുക വഴി ജൂത കുടിയേറ്റം വഴി തുറക്കാനാണ് ഇസ്രായേല്‍ ലക്ഷ്യമിടുന്നതെന്നും സംഘടന കുറ്റപ്പെടുത്തി.

ഫലസ്തീനികളുടെ ഏറ്റവും അടിസ്ഥാന അവകാശങ്ങള്‍ക്കെതിരായ ലംഘനങ്ങള്‍ അവസാനിപ്പിക്കാനും അധിനിവേശ പ്രദേശങ്ങളിലെ വര്‍ണ്ണവിവേചന സമ്പ്രദായത്തിനെതിരെ അന്താരാഷ്ട്ര സമൂഹം രംഗത്തുവരണമെന്നും സംഘടന ആവശ്യപ്പെട്ടു.

കഴിഞ്ഞ മാസങ്ങളില്‍, കിഴക്കന്‍ ജറുസലേമിലെ ഇസ്രായേലി സെന്‍ട്രല്‍ കോടതി ഈ വര്‍ഷാരംഭത്തോടെ ഫലസ്തീന്‍ കുടുംബങ്ങളെ ഇസ്രായേല്‍ കുടിയേറ്റക്കാര്‍ക്ക് അനുകൂലമായി വീടുകളില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി ഷെയ്ഖ് ജറയില്‍ നിന്നും ഫലസ്തീനികളെ കുടിയൊഴിപ്പിക്കല്‍ ആരംഭിച്ചിട്ടുമുണ്ട്.

Related Articles