Current Date

Search
Close this search box.
Search
Close this search box.

ലിബിയ: വെടിനിര്‍ത്തലിന് ആഹ്വാനവുമായി അറബ് ലീഗ്

റിയാദ്: ലിബിയന്‍ സംഘര്‍ഷത്തില്‍ അയവുവരുത്താന്‍ വെടിനിര്‍ത്തല്‍ നിര്‍ദേശം മുന്നോട്ടു വെച്ച് അറബ് ലീഗ്. ലിബിയയില്‍ യുദ്ധ മുന്നണിയിലുള്ളവര്‍ വെടിനിര്‍ത്തലിനും സമാധാനത്തിനും രംഗത്തുവരണമെന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന അറബ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം ആവശ്യപ്പെട്ടു.

ലിബിയ അതിന്റെ പോരാട്ടത്തിനിടയില്‍ അപകടകരമായ വഴിത്തിരിവിലൂടെയാണ് കടന്നുപോകുന്നത്- അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്മദ് അബുല്‍ ഗെയ്ദ് പറഞ്ഞു. സൈനിക നടപടി ഒരു വര്‍ഷവും വിജയം കൈവരിക്കില്ല. ഇത് സമാധാനം ഉണ്ടാക്കുകയോ ലിബിയന്‍ മണ്ണില്‍ സ്ഥിരത സ്ഥാപിക്കുകയോ ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles