Current Date

Search
Close this search box.
Search
Close this search box.

2020ാടെ അറബ് രാജ്യങ്ങളിലെ സമ്പദ്‌വ്യവസ്ഥ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്

ദോഹ: വിവിധ കാരണങ്ങളാല്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗള്‍ഫ് സാമ്പത്തിക മേഖല 2020ഓടെ ഘട്ടംഘട്ടമായി പൂര്‍ണതയിലെത്തുമെന്ന് പഠന റിപ്പോര്‍ട്ട്. സാമ്പത്തിക വിദഗ്ധരായ 22 പേരുമായി നടത്തിയ സര്‍വേക്കു ശേഷമാണ് റോയിട്ടേഴ്‌സ് ഈ നിഗമനത്തിലെത്തിയത്.

എണ്ണ ഉത്പാദനത്തിലും കയറ്റുമതിയിലും ക്രൂഡ് ഓയില്‍ വിലത്തകര്‍ച്ച മൂലവുമെല്ലാം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗള്‍ഫ് മേഖല സാവധാനം തിരിച്ചുകയറുമെന്നാണ് സര്‍വേ റിപ്പോര്‍ട്ടിലുള്ളത്.

ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായ സൗദിയുടെ ജി.ഡി.പി നിരക്ക് 2019ല്‍ 2.1 ശതമാനവും 2020ല്‍ 2.2 ശതമാനവും വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

കഴിഞ്ഞ വര്‍ഷം ക്രൂഡ് ഓയില്‍ ബാരലിന് 71.6 ഡോളര്‍ ആയിരുന്നു വില. ഈ വര്‍ഷം അത് ബാരലിന് 60 ഡോളറിലെത്തി നില്‍ക്കുകയാണ്. 2019ല്‍ 70 ഡോളറില്‍ എത്തുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നത്. പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘടനയായ ഒപെകിലെ അംഗങ്ങളുടെ കൊഴിഞ്ഞുപോക്കും റഷ്യയടക്കമുള്ള രാജ്യങ്ങളുടെ നിലപാടും എണ്ണ വിലയിടിവിനെ ബാധിച്ചു.

Related Articles