Current Date

Search
Close this search box.
Search
Close this search box.

ഗള്‍ഫ് പ്രതിസന്ധി: ആറ് അറബ് രാജ്യങ്ങള്‍ ചര്‍ച്ച നടത്തി

അമ്മാന്‍: ഗള്‍ഫ് മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി ആറ് അറബ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തി. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ വെച്ചാണ് ഈജിപ്ത്,കുവൈത്ത്,യു.എ.ഇ,സൗദി,ബഹ്‌റൈന്‍,ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ മേഖലയിലെ പ്രശ്‌നങ്ങളും പ്രതിസന്ധികളും ചര്‍ച്ച ചെയ്യാനായി കൂടിയാലോചന നടത്തിയത്.

ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിളുള്ള ഉഭയകക്ഷി ബന്ധങ്ങളും പ്രാദേശിക വികസനവുമാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്തതെന്ന് ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി അയ്മന്‍ അല്‍ സഫാദി പറഞ്ഞു. ചാവുകടലിന് സമീപത്തെ കിങ് ഹുസൈന്‍ ബിന്‍ തലാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

അഞ്ച് രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ ജോര്‍ദാന്‍ രാജാവ് കിങ് അബ്ദുല്ല രണ്ടാമനുമായും ചര്‍ച്ച നടത്തി. മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് അറബ് രാജ്യങ്ങള്‍ക്കിടയില്‍ കൈകൊള്ളേണ്ട ഏകോപനത്തിന്റെയും സഹകരണത്തിന്റെയും പ്രാധാന്യം അദ്ദേഹം അംഗങ്ങളെ ഓര്‍മപ്പെടുത്തിയെന്ന് ജോര്‍ദാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

Related Articles