Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആന്‍ കത്തിച്ചതിനെതിരെ ശക്തമായ പ്രതിഷേധവുമായി മുസ്ലിം ലോകം

റിയാദ്: സ്വീഡനില്‍ വിശുദ്ധ ഖുര്‍ആന്‍ കത്തിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി അറബ്-മുസ്ലിം രാജ്യങ്ങള്‍. തുര്‍ക്കി, സൗദി അറേബ്യ, ഖത്തര്‍, മുസ്ലിം വേള്‍ഡ് ലീഗ്, ഒ.ഐ.സി, ജി.സി.സി കൗണ്‍സില്‍ എന്നിവര്‍ ശക്തമായ പ്രതിഷേധവും അപലപനവും രേഖപ്പെടുത്തി. ഇത്തരം പ്രവൃത്തിക്ക് അനുവാദം നല്‍കിയ സ്വീഡിഷ് ഭരണകൂടത്തിന്റെ നടപടിയെയും ഇവര്‍ അപലപിച്ചു.

ഇത്തരമൊരു പ്രതിഷേധം തുടരാന്‍ സ്വീഡിഷ് സര്‍ക്കാര്‍ അനുവദിച്ചത് ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും ഇത് നീചമായ പ്രവൃത്തിയാണെന്നും അപലപനം രേഖപ്പെടുത്തുന്നതായും തുര്‍ക്കി വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

തീവ്രവാദവും വിദ്വേഷവും തള്ളിക്കളയണമെന്നും ഇത്തരം ദുഷ് ചെയ്തികള്‍ ആര്‍ക്കുമെതിരെയും പാടില്ലെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. സംഭവം അസംബന്ധവും പ്രകോപനപരവും അപമാനകരവുമാണെന്ന് മുസ്ലിം വേള്‍ഡ് ലീഗ് പ്രസ്താവനയില്‍ പറഞ്ഞു.

തീവ്ര വലതുപക്ഷ ഘടകങ്ങള്‍ ആവര്‍ത്തിച്ച് നടത്തുന്ന ഈ പ്രകോപനപരമായ പ്രവൃത്തി മുസ്ലിംകളെ ലക്ഷ്യം വെക്കുന്നതും അവരുടെ വിശുദ്ധ മൂല്യങ്ങളെ അവഹേളിക്കുന്നതുമാണെന്നും ഒ.ഐസി പ്രതികരിച്ചു. ലോകമെമ്പാടുമുള്ള മുസ്?ലീങ്ങളുടെ വികാരങ്ങളെ ആളിക്കത്തിക്കുകയും പ്രകോപിപിക്കുന്നതുമാണിതെന്ന് ജി.സി.സി കൗണ്‍സില്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം സ്വീഡിലെ തുര്‍ക്കി എംബസിക്ക് മുന്നില്‍ വെച്ച് തീവ്രവലതുപക്ഷക്കാരനായ റാസ്മസ് പലുദന്‍ ഖുര്‍ആന്‍ കത്തിച്ചത്. പൊലിസിന്റെ മുന്നില്‍ വെച്ചായിരുന്നു സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

Related Articles