Current Date

Search
Close this search box.
Search
Close this search box.

മുസ്ലിം വിരുദ്ധ വിദ്വേഷ പ്രചാരകരെ അറസ്റ്റ് ചെയ്യണം: സോളിഡാരിറ്റി

താമരശ്ശേരി: മുസ്ലിം വിരുദ്ധ പ്രചാരണം നടത്തുന്ന വിദ്വേഷ പ്രചാരകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി. സുഹൈബ് ആവശ്യപെട്ടു. ‘ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ്: മുസ്ലിം വിരുദ്ധ പ്രചാരണങ്ങളുടെ രാഷ്ട്രീയം’ എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി ജില്ല കമ്മിറ്റി താമരശ്ശേരിയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലിം പണ്ഡിതന്‍മാര്‍ക്കും ചെറുപ്പക്കാര്‍ക്കുമെതിരെ യു.എ.പി.എ ഉയോഗിച്ച് അനാവശ്യമായി കേസെടുത്ത പൊലീസും ഭരണകൂടവും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വിദ്വേഷ പ്രചാരകര്‍ക്കെതിരെ മൗനം കൊണ്ട് പിന്തുണയേക്കുകയാണ്. മുസ്ലിം സമുദായത്തിനെതിരെ നടത്തുന്ന പ്രചരണങ്ങള്‍ നാടിന്റെ സാമൂഹ്യ ജീവിതത്തില്‍ കനത്ത വിള്ളല്‍ വീഴ്ത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ജില്ലാ പ്രസിഡന്റ് കെ. നൂഹ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഷാഹുല്‍ ഹമീദ് കക്കോടി സ്വാഗതവും താമരശ്ശേരി ഏരിയ പ്രസിഡന്റ് ഡോ. മുഹ്‌സിന്‍ നന്ദിയും പറഞ്ഞു.

Related Articles