Current Date

Search
Close this search box.
Search
Close this search box.

യു.എസില്‍ മോദിക്കും ബി.ജെ.പിയുടെ ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരെയും പ്രതിഷേധ റാലി

ഹൂസ്റ്റണ്‍: യു.എസ് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഹൂസ്റ്റണില്‍ ശക്തമായ പ്രതിഷേധം. നരേന്ദ്ര മോദിക്കും ബി.ജെ.പി സര്‍ക്കാരിനുമെതിരെ മുദ്രാവാക്യം വിളിച്ചും ബാനറുകളും മുദ്രാവാക്യം വിളികളുമായാണ് നിരവധി പ്രക്ഷോഭകര്‍ തെരുവിലിറങ്ങിയത്. അലൈന്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് അക്കൗണ്ടബിലിറ്റി എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

വിവിധ മനുഷ്യാവകാശ,ബഹുസ്വര,സഹിഷ്ണുത,സാമൂഹിക നീതി എന്നിവക്കായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ സംയുക്ത കൂട്ടായ്മയാണിത്. ഞായറാഴ്ച ഹൂസ്റ്റണിലും ടെക്‌സാസിലും പ്രതിഷേധ റാലി അരങ്ങേറി. ഇന്ത്യക്കാര്‍ അടക്കം ആയിരക്കണക്കിന് പേര്‍ റാലിയില്‍ അണിനിരന്നു. കശ്മീര്‍,തീവ്രവാദം,ആള്‍ക്കൂട്ട കൊലപാതകം,വംശഹത്യ തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം. മോദി തിരിച്ചു പോകണമെന്നും അദ്ദേഹം തീവ്രവാദിയാണെന്നും മുദ്രാവാക്യം വിളികളുയര്‍ന്നു.

ഹൗഡി,മോദി എന്ന പേരില്‍ നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും വേദി പങ്കിട്ട ഹൂസ്റ്റണിലെ എന്‍.ആര്‍.ജി സ്റ്റേഡിയത്തിന് പുറത്തായിരുന്നു പ്രതിഷേധം. കശ്മീര്‍,അസം,പശുക്കൊല വിഷയങ്ങളില്‍ ഇന്ത്യയില്‍ നടന്നുവരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന ചിത്രങ്ങളായിരുന്നു പ്ലക്കാര്‍ഡുകളില്‍. മോദിയെ ഹിറ്റ്‌ലറിനോടുമപിച്ചും ബി.ജെ.പി സര്‍ക്കാരിനെ ഫാസിസ്റ്റ് ഭരണകൂടത്തോടുമപിച്ചും ബാനറുകള്‍ ഉയര്‍ത്തിയിരുന്നു.
മഹാത്മ ഗാന്ധിയുടെ വേഷമിട്ടും ഇന്ത്യന്‍ പതാകയേന്തിയുമാണ് റാലിയില്‍ അണിനിരന്നത്. റാലി തടയാന്‍ കനത്ത പൊലിസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.

 

Related Articles