Current Date

Search
Close this search box.
Search
Close this search box.

ഈജിപ്ത്: കനത്ത സുരക്ഷക്കിടയിലും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷം

കൈറോ: ഈജിപ്തില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമാകുന്നു. ഞായറാഴ്ചയും ഗിസ ഗവര്‍ണറേറ്റില്‍ പ്രക്ഷോഭകര്‍ മുദ്രാവാക്യം വിളികളുമായി തെരുവിലിറങ്ങി. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫതാഹ് അല്‍ സീസി രാജിവെക്കണണെന്നാവശ്യപ്പെട്ടുള്ള മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളും പിടിച്ചാണ് ജനങ്ങള്‍ സമരത്തിനിറങ്ങിയത്.

പ്രക്ഷോഭത്തെത്തുടര്‍ന്ന് മേഖലയില്‍ പൊലിസും സുരക്ഷസേനയും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. പ്രക്ഷോഭകര്‍ പൊലിസ് കാറിന് തീയിട്ടു. പൊലിസിന് നേരെ കല്ലേറ് നടത്തുകയും ചെയ്തു. മുന്‍ ഈജിപ്ത് സൈനിക കോണ്‍ട്രാക്റ്ററായ മുഹമ്മദ് അലിയുടെ ആഹ്വാനപ്രകാരം നിരവധി പേരാണ് സര്‍ക്കാരിന്റെ രാജിയാവശ്യപ്പെട്ട് തെരുവിലിറങ്ങിയത്. പശ്ചിമേഷ്യയില്‍ സമാനമായ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അരങ്ങേറിയതിന്റെ വാര്‍ഷിക ദിനത്തിലായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. തുടര്‍ന്നാണ് പൊലിസ് കനത്ത സുരക്ഷ ഒരുക്കിയത്. പ്രതിപക്ഷ നേതാക്കളെയും ആക്റ്റിവിസ്റ്റുകളെയും സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയും ജയിലിലടക്കുന്നതും ഇവിടെ പതിവാണ്.

Related Articles