Current Date

Search
Close this search box.
Search
Close this search box.

ഇറാഖ്,ലബനാന്‍ പ്രക്ഷോഭം: പ്രതിഷേധക്കാര്‍ യു.എസ്,ഇസ്രായേല്‍ പതാക കത്തിക്കുന്നു

ബാഗ്ദാദ്: ഇറാഖിലും ലബനാനിലും അരങ്ങേറിക്കൊണ്ടിരിക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ ജനങ്ങള്‍ ഇസ്രായേലിന്റെയും അമേരിക്കയുടെയും പതാകകള്‍ കത്തിക്കുന്നു.രണ്ട് അറബ് രാജ്യങ്ങളും നിലവില്‍ നേരിട്ടുക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണക്കാര്‍ അമേരിക്കയും ഇസ്രായേലുമാണെന്ന കണ്ടെത്തലിലാണ് പ്രതിഷേധക്കാര്‍ തെരുവില്‍ അമേരിക്കക്കെതിരം മുദ്രാവാക്യം വിളിക്കുന്നതും ദേശീയ പതാകകള്‍ കത്തിക്കുന്നതും.

ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ കഴിഞ്ഞ ദിവസം ലബനീസ് ന്യൂസ് വെബ്‌സൈറ്റ് ആയ അല്‍ അഹദ് പുറത്തുവിട്ടിരുന്നു. ഇസ്രായേല്‍,സൗദി ഭരണകൂടങ്ങള്‍ക്കെതിരെയും ഇറാഖിലെ പ്രക്ഷോഭകര്‍ മുദ്രാവാക്യം വിളിക്കുന്നുണ്ട്. ലെബനാനിലെ ബെയ്‌റൂതില്‍ നടന്ന റാലിയില്‍ ഇസ്രായേലിനെതിരെ മുദ്രാവാക്യം വിളിയും പതാക കത്തിക്കലും അരങ്ങേറി. ഇരു രാജ്യങ്ങളിലും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ അടിയന്തരമായി രാജി വെക്കണമെന്നാവശ്യപ്പെട്ടാണ് ആയിരക്കണക്കിന് ജനങ്ങള്‍ രാത്രിയും പകലുമായി തെരുവില്‍ തമ്പടിച്ചിരിക്കുന്നത്.

Related Articles