Current Date

Search
Close this search box.
Search
Close this search box.

ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് യൂവക്കാളെ സജ്ജരാക്കും: സോളിഡാരിറ്റി

പാലക്കാട്: ഫാസിസ്റ്റ് വിരുദ്ധ പോരട്ടത്തിന് യുവാക്കളെ സജ്ജരാക്കുമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം.സ്വലിഹ് പറഞ്ഞു. പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രദേശിക നേതൃസംഗമം ആലത്തൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരിന്നു അദ്ദേഹം. ഫാസിസ്റ്റ് ഭരണത്തിന് എതിരെ ശക്തമായി പോരാടുകയും ഇരകള്‍ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന നിലപാടാണ് സോളിഡാരിറ്റിയുടെതെന്ന് പി.എം. സ്വാലിഹ് കൂട്ടിച്ചേര്‍ത്തു.

ജില്ലാ പ്രസിഡന്റ് എ കെ നൗഫല്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളിലായി സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് എസ് എം സൈനുദ്ദീന്‍, സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമര്‍ ആലത്തൂര്‍,സംസ്ഥാന സമിതി അംഗം ഡോ. വി.എം നിഷാദ്, ജില്ല വൈസ് പ്രസിഡന്റ് ഷാജഹാന്‍ കൊല്ലങ്കോട്, ജില്ലാ കമ്മിറ്റിയംഗങ്ങളായ ജംഷീര്‍ പുത്തന്‍ങ്കോട്,നൗഷാദ് ആലവി, സുഹൈറലി എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റെ അബ്ദുല്‍ ഹക്കീം നദ് വി സമാപന പ്രഭാഷണം നിര്‍വഹിച്ചു. സോളിഡാരിറ്റി ജില്ലാ കമ്മിറ്റിയംഗങ്ങളായ എം.ടി ഹാരിസ്, ഇ.നൗഷാദ്, ശാക്കിര്‍ അഹമ്മദ്, സക്കീര്‍ ഒതളൂര്‍, റിയാസ് മേലേടത്ത് എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ലുഖ്മാന്‍ സ്വാഗതവും ജംഷീര്‍ ആലത്തൂര്‍ നന്ദിയും പറഞ്ഞു.

Related Articles