Current Date

Search
Close this search box.
Search
Close this search box.

പ്രതിഷേധക്കടലായി ജമാഅത്തെ ഇസ്‌ലാമിയുടെ ബഹുജന റാലി

മലപ്പുറം: ‘പൗരത്വ ഭേദഗതി നിയമം തള്ളിക്കളയുക’ എന്ന തലക്കെട്ടില്‍ ജമാഅത്തെ ഇസ്ലാമി മലപ്പുറം നഗരത്തില്‍ സംഘടിപ്പിച്ച ബഹുജന റാലിയില്‍ പ്രതിഷേധം അലയടിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന പ്രതിഷേധ റാലി കേന്ദ്ര സര്‍ക്കാരിന്റെ മുസ്‌ലിം വിവേചന നയങ്ങള്‍ക്കെതിരെയുള്ള താക്കീതായി മാറി. വ്യാഴാഴ്ച വൈകീട്ട് 3.30ന് മലപ്പുറം എം.സ്.പി ഗ്രൗണ്ടിന് പരിസരത്തു നിന്നും ആരംഭിച്ച റാലി കിഴക്കേതലയിലാണ് സമാപിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം ആബാലവൃദ്ധം ജനങ്ങളാണ് റാലിയില്‍ അണിനിരന്നത്.

റാലിക്ക് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ്, അസിസ്റ്റന്റ് അമീര്‍ പി.മുജീബ് റഹ്മാന്‍, ജനറല്‍ സെക്രട്ടറി വി.ടി അബ്ദുല്ലക്കോയ തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വൈകീട്ട് അഞ്ചിന് മലപ്പുറം കിഴക്കേതല ജംഗ്ഷനില്‍ നടക്കുന്ന പ്രതിഷേധ സംഗമം ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ സെക്രട്ടറി ജനറല്‍ ടി.ആരിഫലി ഉദ്ഘാടനം ചെയ്യും. ഡല്‍ഹി ജാമിഅ മില്ലിയ സമരനായകരായ ലദീദ സഖലൂന്‍, ആയിശ റന്ന, സംഘപരിവാര്‍ ഭരണകൂട നിലപാടില്‍ പ്രതിഷേധിച്ച് സിവില്‍ സര്‍വീസ് രാജിവെച്ച ശശികാന്ത് സെന്തില്‍ ഐ.എ.എസ് എന്നിവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യും. മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി മുഖ്യ പ്രഭാഷണം നടത്തും.എം.ഐ. അബ്ദുള്‍ അസീസ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ സംസ്ഥാന ന്യൂനപക്ഷ വകുപ്പ് ചെയര്‍മാന്‍ എ.പി. അബ്ദുള്‍ വഹാബ്, ഒ. അബ്ദുറഹ്മാന്‍െ, കെ.കെ. കൊച്ച്, കുഞ്ഞി മുഹമ്മദ് പറപ്പൂര്‍, സി.എല്‍. തോമസ്, വി.എച്ച്. അലിയാര്‍ ഖാസിമി, ഡോ.എ.ഐ. അബ്ദുള്‍ മജീദ് സ്വലാഹി, ഹമീദ് വാണിയമ്പലം,പി. മുജീബ് റഹ്മാന്‍, ഡോ.പി.കെ. പോക്കര്‍,ബാലചന്ദ്രന്‍ വടക്കേടത്ത്, പി.കെ. പാറക്കടവ്, എന്‍.പി. ചെക്കുട്ടി, എ. സജീവന്‍,ഡോ. ജാബിര്‍ അമാനി, അംബിക, സി.വി. ജമീല, നഹാസ് മാള,അഫീദ അഹ്മദ്, സാലിഹ് കോട്ടപ്പള്ളി എന്നിവര്‍ സംസാരിക്കും.

Related Articles