Current Date

Search
Close this search box.
Search
Close this search box.

‘അന്യായമായ നിയമത്തിനെതിരെയായിരുന്നു സി.എ.എ വിരുദ്ധ പ്രതിഷേധം’; ഉമര്‍ ഖാലിദ് കോടതിയില്‍

ന്യൂഡല്‍ഹി: ‘അന്യായമായ നിയമ’ത്തിനെതിരെയായിരുന്നു സി എ എ വിരുദ്ധ പ്രതിഷേധമെന്ന് ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദ് കോടതിയില്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ (സി.എ.എ) പ്രതിഷേധങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ഭയവും അരക്ഷിതാവസ്ഥയും ഉളവാക്കുന്നില്ല,
എല്ലാം ഭീകരമായി വ്യാഖ്യാനിക്കുന്ന കെണിയില്‍ കോടതി വീഴരുതെന്നും ഉമര്‍ ഖാലിദ് പറഞ്ഞു.

2020ലെ ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ച ഖാലിദ് ജാമ്യം തേടി സമര്‍പ്പിച്ച് ഹരജി പരിഗണിക്കുകയായിരുന്നു ഡല്‍ഹി ഹൈക്കോടതി. സി.എ.എ വിരുദ്ധ പ്രതിഷേധം ജനങ്ങളില്‍ ഭയം ജനിപ്പിച്ചോയെന്ന് കോടതി ചോദിച്ചതിന് പിന്നാലെ മുതിര്‍ന്ന അഭിഭാഷകന്‍ ത്രിദീപ് പൈസ് മുഖേനയാണ് ഖാലിദ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്.

അപ്പോള്‍ നിങ്ങളുടെ കാര്യം പൊതുസമൂഹത്തില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കിയിരുന്നുവെങ്കിലും പക്ഷേ നിനക്ക് അതുമായി ഒരു ബന്ധവുമില്ലേ?’ ജസ്റ്റിസ് മൃദുല്‍ ചോദിച്ചു. എല്ലാം ഭീകരമായി വ്യാഖ്യാനിക്കുന്ന കെണിയില്‍ നാം വീഴരുത്… അങ്ങനെയാണെങ്കില്‍, എല്ലാ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും ഭീകരമായി മാറും,” ഖാലിദ് പ്രതികരിച്ചു.

സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം രണ്ട് വര്‍ഷം ജയിലില്‍ കഴിഞ്ഞെന്നും ഉമര്‍ ഖാലിദ് ഹൈക്കോടതിയില്‍ പറഞ്ഞു. എനിക്കെതിരെയുള്ള കേസ് എന്താണെന്ന് പ്രോസിക്യൂഷന്‍ തീരുമാനിക്കേണ്ടതുണ്ട്. നിങ്ങളുടെ മൊഴിയുള്ളതിനാല്‍ എനിക്ക് രണ്ട് വര്‍ഷത്തെ തടവിന്റെ ഭാരം വഹിക്കേണ്ടിവരുന്നു- ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോള്‍ ഉമര്‍ ഖാലിദ് പറഞ്ഞു. കേസില്‍ വാദം ബുധനാഴ്ചയും തുടരുകയാണ്.

Related Articles