Current Date

Search
Close this search box.
Search
Close this search box.

പൗരത്വ നിയമ ഭേദഗതിക്കെതിരെ യു.എന്‍ ആസ്ഥാനത്തും പ്രതിഷേധം

ജനീവ: ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ യു.എന്‍ ആസ്ഥാനമായ ജനീവയിലും പ്രതിഷേധം. നൂറുകണക്കിന് പേരാണ് ആസ്ഥാന മന്ദിരത്തിന് പുറത്തെ ബ്രോക്കന്‍ ചെയര്‍ മേഖലയില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിയും സംഗീത പരിപാടികള്‍ സംഘടിപ്പിച്ചുമാണ് പ്രതിഷേധമറിയിച്ചത്. ഇന്ത്യയില്‍ നിന്നുള്ള വിവിധ വിദ്യാര്‍ത്ഥികളും പ്രവാസികളുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മുന്‍ ഐ.എ.എസ് ഓഫീസര്‍ കണ്ണന്‍ ഗോപിനാഥന്‍ ടെലിഫോണ്‍ വഴി പരിപാടിയെ അഭിസംബോധനം ചെയ്തു. ഇന്ത്യയിലെ ഭരണഘടന വിരുദ്ധമായ നിയമത്തിനെതിരേ ഐക്യരാഷ്ട്ര സഭ നിലപാടെടുക്കണമെന്നും ഇന്ത്യന്‍ ജനതക്കൊപ്പം ഐക്യപ്പെടണമെന്നും പ്രതിഷേധക്കാര്‍ യു.എന്നിനോട് ആവശ്യപ്പെട്ടു.

Related Articles