Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ സന്ദര്‍ശിച്ച ഇറാഖ് എം.പിമാര്‍ക്കെതിരെ പ്രതിഷേധം

ബഗ്ദാദ്: ഇസ്രായേലില്‍ രഹസ്യ സന്ദര്‍ശനം നടത്തിയ ഇറാഖ് എം.പിമാര്‍ക്കെതിരെ ഇറാഖ് പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധം. 2018 ഡിസംബറില്‍ മൂന്ന് ഇറാഖ് പ്രതിനിധികള്‍ ഇസ്രായേല്‍ ഓഫിസുകളിലും സര്‍വകലാശാലകളിലും രഹസ്യ സന്ദര്‍ശനം നടത്തിയെന്ന് കഴിഞ്ഞ ദിവസം ഇറാഖ് മന്ത്രാലയമാണ് പുറത്തുവിട്ടത്. ഇതോടെയാണ് ഇറാഖ് പാര്‍ലമെന്റിനകത്തും പുറത്തും രാഷ്ട്രീയക്കാരടക്കം പ്രതിഷേധവുമായി രംഗത്തെത്തിയത്.

നേരത്തെ വിവിധ അറബ് രാജ്യങ്ങളിലെ നേതാക്കളും സന്ദര്‍ശനത്തെ അപലപിച്ചിരുന്നു. ഇസ്രായേലിന്റെ ഉന്നത ഉദ്യോഗസ്ഥരടക്കം ഇസ്രായേല്‍ അധിനിവേശ പ്രദേശങ്ങളും അല്‍ ഖുദ്‌സ് മേഖലയും സന്ദര്‍ശിച്ചുവെന്നാണ് റിപ്പോര്‍ട്ടിലുള്‌ലത്. അതേസമയം, സന്ദര്‍ശിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Related Articles