Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലി കുടിയേറ്റ കേന്ദ്രങ്ങള്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി ട്രിപ്പ് അഡൈ്വസര്‍

ഹേഗ്: ഇസ്രായേല്‍ വെസ്റ്റ്ബാങ്കില്‍ അനധികൃതമായി കുടിയേറിയ കേന്ദ്രങ്ങള്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി പ്രമുഖ ട്രാവല്‍ വെബ്‌സൈറ്റായ ട്രിപ്പ് അഡൈ്വസര്‍. വെസ്റ്റ് ബാങ്കിലെ അധിനിവേശ കുടിയേറ്റ കേന്ദ്രങ്ങളെയാണ് കമ്പനി തങ്ങളുടെ യാത്ര സ്ഥലങ്ങളുടെ പട്ടികയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തെ അപലപിച്ച് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ രംഗത്തെത്തി. ടൂറിസം ഫലസ്തീനികളുടെ കഷ്ടപ്പാടുകള്‍ നിലനില്‍ക്കാനേ സഹായിക്കൂവെന്നും സംഘടന കുറ്റപ്പെടുത്തി. ഇസ്രായേലിന്റെ കുടിയേറ്റത്തെ നിശബ്ദമായി പിന്തുണക്കുന്ന അന്താരാഷ്ട്ര കമ്പനികളില്‍ ഒന്നാണ് ട്രിപ്പ് അഡൈ്വസറെന്നും ആംനെസ്റ്റി കുറ്റപ്പെടുത്തി.

അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ വാസസ്ഥലങ്ങള്‍ നിലനിര്‍ത്തിയത് അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമാണെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയും വിശേഷിപ്പിച്ചു.

Related Articles