Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ ആരോഗ്യ പ്രവര്‍ത്തകരെ അടിച്ചമര്‍ത്തി ഇസ്രായേല്‍; മുന്നറിയിപ്പുമായി ആംനെസ്റ്റി

ഗസ്സ സിറ്റി: ഫലസ്തീനിലെ പ്രധാന ആരോഗ്യ സംവിധാനങ്ങള്‍ ഇസ്രായേല്‍ അടച്ചുപൂട്ടുന്നതിനെതിരെ അപായസൂചനയുമായി യു.കെ ആസ്ഥാനമായുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍. അധിനിവേശ പ്രദേശങ്ങളിലെ പ്രധാന ആരോഗ്യ സേവന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാനുള്ള ഇസ്രായേലിന്റെ നീക്കം വിപരീത ഫലമാണുണ്ടാക്കുകയെന്നും സംഘടന പുറത്തിറക്കിയ പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ദിവസം ഫലസ്തീന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ഓഫീസ് Palestinian Union of Health Workers Committee (UHWC)യുടെ ആസ്ഥാനത്ത് ഇസ്രായേല്‍ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ ഓഫീസ് അടിച്ചുതകര്‍ക്കുകയും കംപ്യൂട്ടറുകളും മെമ്മറി ഡ്രൈവുകളും പിടിച്ചെടുക്കുകയും ഓഫീസ് ആറു മാസം അടച്ചിടാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഫലസ്തീനിലെ പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്കായി യു.എച്ച്.ഡബ്ല്യു.സി ആശുപത്രികളും മെഡിക്കല്‍ ക്ലിനിക്കുകളും നടത്തുന്നുണ്ട്. ഇസ്രായേല്‍ സേന ഇവരെ ആവര്‍ത്തിച്ച് ലക്ഷ്യമിടുന്നതായും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടിയായ പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ലിബറേഷന്‍ ഓഫ് ഫലസ്തീനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ആരോഗ്യ സംഘടനകളെയും ജീവനക്കാരെയും ഇസ്രായേല്‍ നിരന്തരം പീഡിപ്പിക്കുകയും അറസ്റ്റ് ചെയ്യുകയും നേരിടുന്നുണ്ട്.

Related Articles