Current Date

Search
Close this search box.
Search
Close this search box.

സര്‍ക്കാര്‍ പ്രതികാര നടപടി; ആംനെസ്റ്റി ഇന്ത്യയില്‍ പ്രവര്‍ത്തനമവസാനിപ്പിച്ചു

ന്യൂഡല്‍ഹി: അന്താരാഷ്ട്ര മനുഷ്യാവകാശ-സന്നദ്ധ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. മോദി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നിരന്തരം വേട്ടയാടുകയും സംഘടനയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെയാണ് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ആംനെസ്റ്റി ഇന്ത്യ ഭാരവാഹികള്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ പ്രതികാര നടപടികള്‍ കൈകൊള്ളുന്നുവെന്ന് നേരത്തെ തന്നെ സംഘടന ആരോപിച്ചിരുന്നു. മനുഷ്യാവകാശ സംഘടനകളെ വേട്ടയാടുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്നും ആംനസ്റ്റി ഭാരവാഹികള്‍ പറഞ്ഞു.

ജമ്മുകശ്മീരിലും ഡല്‍ഹിയിലും നടന്ന ഭരണകൂട വേട്ടയിലും കലാപത്തിലും മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ടതില്‍ വ്യക്തതവേണമെന്ന സംഘടനയുടെ കൃത്യമായ ആവശ്യമാണ് സര്‍ക്കാരില്‍ നിന്നുള്ള നിരന്തര പീഡനത്തിന് കാരണമെന്ന് ആംനസ്റ്റി ഇന്ത്യയുടെ എക്സിക്യുട്ടീവ് ഡയറക്ടര്‍ അവിനാഷ് കുമാര്‍ പറഞ്ഞു.അനധികൃതമായി വിദേശ ഫണ്ട് സ്വീകരിക്കുന്നു എന്നാരോപിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയത്.

Related Articles