Current Date

Search
Close this search box.
Search
Close this search box.

സൗദി,ഈജിപ്ത്,ഇറാന്‍ – മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ആംനെസ്റ്റി

ന്യൂയോര്‍ക്ക്: സൗദി അറേബ്യ,ഈജിപ്ത്,ഇറാന്‍ തുടങ്ങിയ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ രംഗത്തെത്തി. ഈ രാജ്യങ്ങളില്‍ പ്രസംഗിക്കാനും രാഷ്ട്രീയമായി എതിര്‍പ്പ് അറിയിക്കാനും വിയോജനം രേഖപ്പെടുത്താനും സ്വാതന്ത്ര്യം അനുവദിക്കാത്ത രാജ്യത്തെ അധികൃതരുടെ നിലപാടില്‍ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി അപലപനം രേഖപ്പെടുത്തുകയും ചെയ്തു.

മൂന്ന് രാജ്യങ്ങളിലും മനുഷ്യാവകാശങ്ങള്‍ക്കായി നിലകൊള്ളുന്നവരെയും സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെയും അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയാണെന്നും വിചാരണയില്ലാതെ അനന്തമായി ഇവര്‍ ജയിലില്‍ കഴിയുകയാണെന്നും ആംനെസ്റ്റി കുറ്റപ്പെടുത്തി.

വിഷയത്തില്‍ സര്‍ക്കാരുകള്‍ തികഞ്ഞ അലംബാവമാണ് കാണിക്കുന്നതെന്നും അവര്‍ക്ക് ഒരിക്കലും നീതി ലഭിക്കുന്നില്ലെന്നും സംഘടന പറഞ്ഞു. പശ്ചിമേഷ്യയില്‍ ക്രമാതീതമായ രീതിയില്‍ അടിച്ചമര്‍ത്തലുകളും മനുഷ്യാവകാശ ലംഘനങ്ങളും വര്‍ധിക്കുകയാണെന്ന് വിവിധ ഗവേഷകരുടെ രേഖപ്പെടുത്തലുകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ടെന്നും ആംനെസ്റ്റി അഭിപ്രായപ്പെട്ടു. മേഖലയില്‍ സംഘര്‍ഷം നിലനിര്‍ത്താന്‍ ചില പാശ്ചാത്യന്‍ ശക്തികള്‍ക്ക് താല്‍പര്യമുണ്ടെന്നും അതിനായി അവരുടെ ശ്രമമാണിതെന്നും സംഘടന കുറ്റപ്പെടുത്തി.

Related Articles