Current Date

Search
Close this search box.
Search
Close this search box.

വെസ്റ്റ് ബാങ്ക് കൈയേറ്റത്തിന് യു.എസ് പിന്തുണ നല്‍കിയതിനെ അപലപിച്ച് ആംനെസ്റ്റി

വാഷിങ്ടണ്‍: വെസ്റ്റ് ബാങ്കിനെ ഇസ്രായേലിലേക്ക് കൂട്ടിച്ചേര്‍ക്കാനുള്ള നടപടിക്ക് അമേരിക്ക പിന്തുണ നല്‍കിയതിനെ എതിര്‍ത്ത് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ രംഗത്തെത്തി. വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുള്ള പദ്ധതിയുമായി ഇസ്രായേലും അതിന് ഉറച്ച പിന്തുണയുമായി യു.എസും മുന്നോട്ടു പോകുമ്പോള്‍ നിയമങ്ങള്‍ തങ്ങള്‍ക്ക് ബാധകമല്ലെന്നും ഇരു കൂട്ടരും നിയമങ്ങള്‍ക്കതീതമാണെന്ന് കാണിക്കുകയാണെന്നും ആംനെസ്റ്റി പ്രസ്താവിച്ചു. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നത് തുടരാന്‍ ഇസ്രായേല്‍ അധികാരികള്‍ക്ക് പച്ചക്കൊടി നല്‍കുന്നതാണ് ഇത്തരം നടപടിള്‍.

അന്താരാഷ്ട്ര മാനുഷിക നിയമത്തിനും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിനും കീഴിലുള്ള അധിനിവേശ ശക്തിയെന്ന നിലയില്‍ ഇസ്രായേലിന്റെ നിയമപരമായ ബാധ്യതകളെ അത്തരം പദ്ധതികള്‍ മാറ്റില്ലെന്നും ഈ നിയമ ചട്ടക്കൂടുകള്‍ക്ക് കീഴില്‍ ഉറപ്പുനല്‍കുന്ന പലസ്തീന്റെ സംരക്ഷണവും നഷ്ടപ്പെടുത്തരുതെന്നും സംഘടന ട്വിറ്ററില്‍ കുറിച്ചു.

Related Articles