Current Date

Search
Close this search box.
Search
Close this search box.

എല്ലാ സംസ്ഥാനത്തു നിന്നും 100 അനധികൃത കുടിയേറ്റക്കാരെ നാടുകടത്തണം: അമിത് ഷാ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഓരോ സംസ്ഥാനത്ത് നിന്നും അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്താന്‍ നിര്‍ദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇതുമായി ബന്ധപ്പെട്ട് മന്ത്രി രാജ്യത്തെ ഉന്നത രഹസ്യാന്വേഷണ വിഭാഗത്തിന് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

രേഖകള്‍ പരിശോധിച്ച് അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി തടങ്കലിലടക്കണം ശേഷം നാടുകടത്തണമെന്നും അമിതി ഷാ നിര്‍ദേശിച്ചതായി മുതിര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ‘ദി ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സബ്‌സിഡിയറി ഇന്റലിജന്‍സ് ബ്യൂറോകളുമായുള്ള (SIB) യോഗത്തിലാണ് ഷായുടെ നിര്‍ദേശം.

രേഖകളില്ലാത്ത കുടിയേറ്റക്കാരെ അയല്‍ രാജ്യങ്ങള്‍ സ്വീകരിച്ചില്ലെങ്കിലും ലക്ഷ്യമിട്ടുള്ള അടിച്ചമര്‍ത്തല്‍ തുടരണമെന്നും ആഭ്യന്തരമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

ഇത് ആദ്യമായല്ല, അതിര്‍ത്തി രാജ്യങ്ങളില്‍ നിന്നും ഇത്തരം അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഷാ മുന്നറിയിപ്പ് നല്‍കുന്നത്. ഇത് രാജ്യത്തെ ജനസംഖ്യയെ ബാധിക്കുമെന്നും രാജ്യത്തെ ആഭ്യന്തര സുരക്ഷാ വെല്ലുവിളികളിലൊന്നാണ് ഈ കുത്തൊഴുക്കുമെന്നുമാണ് അദ്ദേഹം ആവര്‍ത്തിക്കുന്നത്.

Related Articles