Current Date

Search
Close this search box.
Search
Close this search box.

ഡല്‍ഹി വംശഹത്യ ആളിക്കത്തിച്ചത് അമിത് ഷാ; റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി: പൗരത്വ പ്രക്ഷോഭ സമരങ്ങള്‍ക്കു പിന്നാലെ അരങ്ങേറിയ ഡല്‍ഹി വംശഹത്യ ആളിക്കത്തിച്ചതിനു പിന്നില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണെന്ന് റിപ്പോര്‍ട്ട്. ആക്രമണം കൊടുമ്പിരിയിലെത്താനുള്ള പ്രധാന കാരണം അമിത് ഷാ ആണെന്നാണ് കലാപത്തെക്കുറിച്ച് വസ്തുതാന്വേഷണ സമിതി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. സി.പി.എം ഡല്‍ഹി സംസ്ഥാന കമ്മിറ്റിയാണ് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അക്രമണത്തിന്റെ തീവ്രത വര്‍ധിക്കാനും ഇക്കാര്യത്തില്‍ പോലീസ് മുന്‍വിധിയോടെ അന്വേഷണം നടത്തിയതിനും പിന്നില്‍ അമിത് ഷായുടെ ഇടപെടലുണ്ട്.

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന മുസ്‌ലിം വിരുദ്ധ കലാപത്തില്‍ ഇരയായ 400 പേരെ നേരില്‍ കണ്ട് വിരശേഖരണം നടത്തിയ ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. തങ്ങളുടെ രാഷ്ട്രീയ യജമാനന്മാരുടെ വിവരങ്ങള്‍ക്കനുസരിച്ച് ദില്ലി പോലീസ് നടത്തിയ അന്വേഷണത്തെ അപലപിക്കുന്നതായും സമാധാനപരമായ രാഷ്ട്രീയ പ്രതിഷേധത്തെ കുറ്റവാളികളും തീവ്രവാദികളമാക്കുന്ന ഇത്തരം പ്രവൃത്തികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും റിപ്പോര്‍ട്ടില്‍ സി.പി.എം കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

ഫെബ്രുവരിയില്‍ നടന്ന കലാപത്തില്‍ 53 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ 40 പേര്‍ മുസ്‌ലിംകളും 13 പേര്‍ ഹിന്ദുക്കളുമായിരുന്നു. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ധ കാരാട്ട് ആണ് വ്യാഴാഴ്ച റിപ്പോര്‍ട്ട് പ്രകാശനം ചെയ്തത്.

പൗരത്വ പ്രക്ഷോഭ സമരത്തില്‍ പങ്കെടുത്ത നിരവധി വിദ്യാര്‍ത്ഥികളെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും കലാപത്തിന് ‘ഗൂഢാലോചന’ നടത്തിയെന്ന് പറഞ്ഞ് ദില്ലി അറസ്റ്റ് ചെയ്തിരുന്നു.

Related Articles