Current Date

Search
Close this search box.
Search
Close this search box.

ആമസോണ്‍ സി.ഇ.ഒയുടെ ഫോണ്‍ ഹാക്ക് ചെയ്തത് സൗദി കിരീടാവകാശിയെന്ന് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: ആമസോണ്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ (സി.ഇ.ഒ) ജെഫ് ബെസോസിന്റെ ഫോണ്‍ ഹാക്ക് ചെയ്തത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണെന്ന് ആരോപണം.

2018ലാണ് സംഭവം നടന്നതെന്നും ചൊവ്വാഴ്ച ‘ദി ഗാര്‍ഡിയന്‍’ പത്രം റിപ്പോര്‍ട്ട് ചെയ്തു. സൗദി കിരീടാവകാശിയില്‍ നിന്നും വാട്‌സാപ് സന്ദേശങ്ങള്‍ ലഭിച്ചതിന് ശേഷമാണ് ഫോണ്‍ ഹാക്ക് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ ധനികന്റെ ഫോണിലേക്ക് വരെ വിദ്വേശ ഫയലുകള്‍ നുഴഞ്ഞുകയറിയെന്നും ഡിജിറ്റല് ഫോറന്‍സിക് വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ബെസോസിന്റെ ഫോണിലേക്ക് ബിന്‍ സല്‍മാന്‍ അയച്ച വീഡിയോ വഴിയാണ് ഹാക്കിങ് നടന്നത് എന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

2018 മേയ് 1നാണ് സംഭവം നടക്കുന്നത്. ഇരുവരും വാട്‌സാപില്‍ സൗഹൃദ സംഭാഷണത്തിലായിരുന്നുവെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബെസോസിന്റെ ഫോണില്‍ നിന്നും വലിയ അളവിലുള്ള ഡാറ്റ ശേഖരിച്ചിട്ടുണ്ടെന്നും എന്നാല്‍ ഏത് തരത്തിലുള്ള ഫയലുകളാണ് ഹാക്ക് ചെയ്തതെന്നും അവ എന്തിനാണ് ഉപയോഗിച്ചതെന്ന് വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വാഷിങ്ടണ്‍ പോസ്റ്റില്‍ വന്ന വാര്‍ത്തകളും ജെഫ് ബെസോസിന്റെ മൊബൈല്‍ ഫോണ്‍ ഹാക്കിങ്ങും തമ്മില്‍ ബന്ധമുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജമാല്‍ ഖഷോഗി ജോലി ചെയ്ത വാഷിങ്ടണ്‍ പോസ്റ്റിന്റെ ഉടമസ്ഥന്‍ കൂടിയാണ് ബെസേസ്.

Related Articles